സൈനികരെ പിരിച്ചുവിടാന്‍ ഇന്ത്യയുമായുള്ള കരാര്‍  കൃത്യമായി നടക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കില്‍ സൈന്യത്തെ പിരിച്ചുവിടാന്‍ ഇന്ത്യയുമായുള്ള കരാര്‍ നടപ്പാക്കുന്നത് ഇപ്പോള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ചെനീസ് വിദേശകാര്യ മന്ത്രാലയം.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
india china 1

ബീജിംഗ്:  കികിഴക്കന്‍ ലഡാക്കില്‍ സൈന്യത്തെ പിരിച്ചുവിടാന്‍ ഇന്ത്യയുമായുള്ള കരാര്‍ നടപ്പാക്കുന്നത് ഇപ്പോള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ചെനീസ് വിദേശകാര്യ മന്ത്രാലയം.  എന്നാല്‍ ഡെപ്സാങ്ങിലെ രണ്ട് പ്രധാന പോയിന്റുകളില്‍ പട്രോളിംഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന വിസമ്മതിച്ചു. അതിര്‍ത്തി പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്ന പ്രമേയമാണ് ചൈനീസ്, ഇന്ത്യന്‍ സൈനികര്‍ നടപ്പാക്കുന്നത്. അത് ഇപ്പോള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

Advertisment

എന്നാലും ഇന്ത്യന്‍ സൈനികര്‍ രണ്ട് മേഖലകളിലും പട്രോളിംഗ് ആരംഭിച്ചതിനെക്കുറിച്ചുള്ള ഒരു പ്രത്യേക ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. കിഴക്കന്‍ ലഡാക്കിലെ രണ്ടാമത്തെ പ്രധാന കേന്ദ്രമായ ദെപ്സാങ്ങില്‍ ഇന്ത്യന്‍ സൈന്യം വെരിഫിക്കേഷന്‍ പട്രോളിംഗ് ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കിഴക്കന്‍ ലഡാക്കിലെ രണ്ട് പ്രധാന പോയിന്റുകളില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിരിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് വെള്ളിയാഴ്ച ഡെംചോക്കില്‍ പട്രോളിംഗ് ആരംഭിച്ചിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് ഒരു കരാറിന് അന്തിമരൂപം നല്‍കിയിരുന്നു. 2020-ല്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാകും. ഒക്ടോബര്‍ 21 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയില്‍ പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ സൈനികരെ പട്രോളിംഗും പിരിച്ചുവിടലും സംബന്ധിച്ച് കരാര്‍ ഉറപ്പിച്ചിരുന്നു. ഇത് നാല് വര്‍ഷത്തിലേറെ നീണ്ട തര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള ഒരു വഴിത്തിരിവായി.

 

Advertisment