തൊണ്ടവേദന കാരണം ഡോക്ടറെ കണ്ടു; പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി

ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയ യുവതിയെ ഞെട്ടിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്.

New Update
kathlein

ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ പോയ യുവതിയെ ഞെട്ടിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവതി ഗര്‍ഭിണിയാണെന്നായിരുന്നു ആശുപത്രി അധികൃതര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്.

Advertisment

അതായത് നാല് കുട്ടികള്‍ വയറ്റിലുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം നടന്നത്. അതുകൊണ്ട് തന്നെ ഏപ്രില്‍ ഫൂളാണെന്ന് കരുതി പറ്റിക്കുകയാണെന്ന് യുവതി ആദ്യം കരുതി. എന്നാല്‍ തമാശയല്ല, സത്യാവസ്ഥയാണെന്ന് ബോധ്യപ്പെട്ടതോടെ ബോധം കെട്ട അവസ്ഥയിലായി 20-കാരി.

യുഎസിലെ ഇല്ലിനോയ്സിന്റെ അസിസ്റ്റന്റ് കത്തേലിന്‍ യേറ്റ്സ് ആണ് ആ യുവതി. തൊണ്ടയിലെ വീക്കത്തിന്റെ കാരണം എക്‌സ്‌റേ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പതിവ് പ്രോട്ടോക്കോള്‍ പ്രകാരം എക്‌സ്‌റേ പരിശോധനയ്ക്ക് മുമ്പ് പ്രഗ്‌നനന്‍സി പരിശോധന നടത്തി. 

ഗര്‍ഭസ്ഥശിശുവിനെ റേഡിയേഷനില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എക്സറേ എടുക്കുന്നതിന് മുന്നോടിയായി പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവായതോടെ യുവതിയും ഡോക്ടര്‍മാരും ഒരേസമയം ഞെട്ടിപ്പോയി.

തന്റെ പ്രതിശ്രുത വരനോടൊപ്പം കഴിഞ്ഞ ആറുമാസമായി ഒന്നിച്ച് താമസിക്കുകയാണ്. ഉടന്‍ തന്നെ പങ്കാളിയെ വിളിച്ച് ഗര്‍ഭിണിയാണെന്ന് അറിയിച്ചു. അപ്രതീക്ഷിതമായ വാര്‍ത്ത കേട്ട് അദ്ദേഹം ഞെട്ടിയതോടൊപ്പം സന്തോഷവും രേഖപ്പെടുത്തി. ഇതോടെ കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ ഇരുവരും തയ്യാറായി. 28 ആഴ്ചയും നാല് ദിവസവും പിന്നിട്ടപ്പോള്‍ യുവതിയുടെ ആരോഗ്യനില മോശമാവുകയും സി-സെക്ഷന്‍ വഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയും ചെയ്തു.

മാസം തികയാതെ പ്രസവിച്ചെങ്കിലും നാല് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. നാല് പേരില്‍ രണ്ട് കുട്ടികള്‍ ഐഡന്റിക്കല്‍ ട്വിന്‍സ് ആണ്. 
എലിസബത്ത് ടെയ്ലര്‍, സിയ ഗ്രേസ്, സമാന ഇരട്ടകളായ മാക്സ് ആഷ്ടണ്‍, എലിയറ്റ് റൈക്കര്‍ എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍. 

Advertisment