വാഷിങ്ടണ്‍: ടിക് ടോകിന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികമായി സ്റ്റേ ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നിലവിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 75 ദിവസം കൂടി സമയം നീട്ടി നല്‍കിയാണ് ടിക് ടോക് ആപ്പിനുള്ള നിരോധനം ട്രംപ് പിന്‍വലിച്ചത്.
/sathyam/media/media_files/dvahFLP2fZhOAP0KSpb0.jpg)
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ആപ്പിന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞദിവസമാണ് പ്രാബല്യത്തില്‍ വന്നത്. ഇതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍നിന്നു ടിക് ടോക് നീക്കം ചെയ്തിരുന്നു.
അമേരിക്കയില്‍ ടിക് ടോക്കിന് 170 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ അമേരിക്കയിലെ മുഴുവന്‍ ആസ്തിയും 19നകം വിറ്റൊഴിയണമെന്ന ജോ ബൈഡന്‍ സര്‍ക്കാരിന്റെ നിലപാടാണ് ടിക് ടോക്കിനു തിരിച്ചടിയായത്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക് നിരോധിക്കുകയാണെന്നു അമേരിക്കന്‍ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.