വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി അടച്ച് അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ മെക്സിക്കോ സമ്മതിച്ചതായി ഡോണാള്‍ഡ് ട്രംപ്.
അതിര്‍ത്തികള്‍ അടയ്ക്കുകയല്ല, പക്ഷേ സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പാലങ്ങള്‍ പണിയുകയാണ് മെക്‌സിക്കോയുടെ തന്ത്രമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പാര്‍ഡോ പറഞ്ഞു. സുരക്ഷാ കാര്യങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാനും
ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കാനും മാനിക്കാനും ഇരു നേതാക്കളും സംസാരിച്ചതായും ഷെയിന്‍ബോം കൂട്ടിച്ചേര്‍ത്തു.യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയയെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
തെക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റം നിലവില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ടെങ്കിലും, നിയമവിരുദ്ധ കുടിയേറ്റ ശക്തമായി പ്രതിരോധിക്കുന്ന നിലപാടാണ് ട്രംപിന്റേത്.