വാഷിംഗ്ടണ്‍: ട്രംപ് ഭരണത്തിലേറിയാല്‍ അമേരിക്ക നശിച്ചു പോകുമെന്നും ജനങ്ങള്‍ അമേരിക്ക വിടുമെന്നടക്കം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാണ്. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മാസ്‌കിന്റെ മകള്‍ അടക്കം അമേരിക്ക വിടുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പുതിയ ബിസിനസ് സാധ്യതകളുമായി ജനങ്ങളിലേക്കെത്തുകയാണ് അമേരിക്കയിലെ ടൂര്‍ ഏജന്‍സി.
അടുത്ത നാല് വര്‍ഷം രാജ്യത്ത് നിന്ന് വിട്ടു നില്‍ക്കാന്‍ ക്രൂയിസ് കപ്പല്‍ ടൂര്‍ പാക്കേജാണ് ട്രാവല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. കടലിലെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും നാല് വര്‍ഷത്തോളം കടലില്‍ ചെലവഴിക്കാന്‍ താത്പര്യമുള്ളവര്‍ക്കും ഒരു ടൂര്‍ പാക്കേജുമായി എത്തിയിരിക്കുന്നു.
ഫ്‌ലോറിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വില്ല വി റെസിഡന്‍സാണ് ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ട്രംപ് ജയിച്ചതിനു പിന്നാലെ നവംബര്‍ ഏഴിന് യാത്രയെക്കുറിച്ച് കമ്പനിയാണ് പ്രഖ്യാപിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നാണ് യാത്രയുടെ പ്രത്യേകത. പ്രതിവര്‍ഷം 40,000 ആണ് യാത്ര ചെലവായി സര്‍ക്കാര്‍ പറയുന്നത്. ലോകത്ത് ഏത് തുറമുഖത്ത് നിന്നും ഈ സാഹസിക യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കുന്നു.