കീവ്: ലോകം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പ്രവേശിച്ചുവെന്ന് യുക്രെയ്നിലെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്. രണ്ട് മഹാശക്തികളായ അമേരിക്കയുടേയും റഷ്യയുടേയും നേരിട്ടുള്ള പങ്കാളിത്തമാണ് യുദ്ധത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വലേരി സലുഷ്നിയാണ് മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് പറഞ്ഞത്. യുക്രെയ്നിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വലേരി സലുഷ്‌നിയെ പുറത്താക്കിയതാണ്. യുദ്ധ തന്ത്രങ്ങളെച്ചൊല്ലി സെലന്‍സ്‌കിയുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് സലുഷ്നിയെ സൈന്യത്തിലെ ഉന്നത സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
യുക്രെയ്ന്‍ സംഘര്‍ഷം ഇതിനകം പ്രാദേശിക യുദ്ധത്തിനപ്പുറം വര്‍ധിച്ചിട്ടുണ്ടെന്നും യു എസ്, ഉത്തര കൊറിയ, ഇറാന്‍, ചൈന തുടങ്ങിയ ശക്തികള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍ യു എസും യു കെയും നല്‍കിയ ദീര്‍ഘദൂര മിസൈലുകളാണ് യുക്രെയ്ന്‍ ഉപയോഗിച്ചത്. റഷ്യയ്ക്കുള്ളില്‍ ഉത്തരകൊറിയന്‍ സൈനികരുടെ സാന്നിധ്യവും യുദ്ധക്കളത്തില്‍ ചൈനീസ് ആയുധങ്ങള്‍ വിന്യസിക്കാനുള്ള സാധ്യതയും യുക്രെയ്ന്‍ യുദ്ധം ഇനി പ്രാദേശിക സംഘര്‍ഷമല്ലെന്ന് കാണിക്കുന്നുവെന്ന് സലുഷ്നി പറഞ്ഞു.