നയതന്ത്രത്തിലൂടെ അടുത്ത വര്‍ഷം യുദ്ധം അവസാനിക്കുമെന്ന് ഉറപ്പാക്കാന്‍ ഉക്രെയ്ന്‍ ശ്രമിക്കണം: സെലെന്‍സ്‌കി

റഷ്യയുമായുള്ള യുദ്ധം നയതന്ത്രത്തിലൂടെ അടുത്ത വര്‍ഷം അവസാനിക്കുമെന്ന് ഉറപ്പാക്കാന്‍ യുക്രെയ്ന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി.

New Update
selenskei

കെയിവ്: റഷ്യയുമായുള്ള യുദ്ധം നയതന്ത്രത്തിലൂടെ അടുത്ത വര്‍ഷം അവസാനിക്കുമെന്ന് ഉറപ്പാക്കാന്‍ യുക്രെയ്ന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി.

Advertisment

ശനിയാഴ്ച സംപ്രേക്ഷണം ചെയ്ത ഒരു റേഡിയോ അഭിമുഖത്തിലാണ് സെലെന്‍സ്‌കിയുടെ മറുപടി. കിഴക്കന്‍ ഉക്രെയ്‌നിലെ യുദ്ധഭൂമിയിലെ സാഹചര്യം ബുദ്ധിമുട്ടാണെന്നും റഷ്യ മുന്നേറ്റം നടത്തുകയാണെന്നും സെലെന്‍സ്‌കി സമ്മതിച്ചു. സമാധാന ഉടമ്പടി അംഗീകരിക്കാന്‍ റഷ്യന്‍ പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിന് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ജനുവരിയില്‍ സ്ഥാനാരോഹണത്തിന് മുമ്പ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് യുഎസ് നിയമനിര്‍മ്മാണം തടഞ്ഞതായി സെലെന്‍സ്‌കി പറഞ്ഞു. ഏതെങ്കിലും ദൂതനോ ഉപദേശകനോ എന്നതിലുപരി ട്രംപുമായി മാത്രമേ താന്‍ സംസാരിക്കൂ എന്ന് ഉക്രേനിയന്‍ നേതാവ് പറഞ്ഞു.

 

Advertisment