യുക്രൈയ്ന്‍: യുക്രേനിയന്‍ സൈനിക എയര്‍ഫീല്‍ഡും ആയുധ നിര്‍മ്മാണ കേന്ദ്രവും ലക്ഷ്യമിട്ട് റഷ്യന്‍ സായുധ സേന ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്ന്‍ സേനയുടെ മിലിട്ടറി എയര്‍ഫീല്‍ഡിലും പ്രതിരോധ വ്യവസായ കേന്ദ്രത്തിലുമാണ് ആയുധങ്ങളും കോംബാറ്റ് ഡ്രോണുകളും ഉപയോഗിച്ച് റഷ്യന്‍ സായുധ സേന ഗൂപ്പ് സ്‌ട്രൈക്ക് നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്.
അതേസമയം, സ്‌ട്രൈക്കുകളുടെ കൃത്യമായ സ്ഥലങ്ങള്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ യുക്രെയിന് സമീപമുള്ള വസില്‍കോവ് എയര്‍ഫീല്‍ഡും വടക്കുകിഴക്കന്‍ സുമി മേഖലയിലെ ഷോസ്റ്റ് നഗരത്തിലെ സൈനിക കേന്ദ്രവുമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതെന്ന് യുക്രെയ്നിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ റഷ്യന്‍ സാമ്രാജ്യം സ്ഥാപിച്ച 'സ്വെസ്ഡ' വെടിമരുന്ന് ഫാക്ടറിയും യുക്രെയ്നിലെ ഏക ഡിറ്റണേറ്റര്‍ നിര്‍മ്മാണ കേന്ദ്രമായ 'ഇംപള്‍സ്' പ്ലാന്റും ഷോസ്റ്റ്കയിലാണ് സ്ഥിതി ചെയ്യുന്നത്.
അതേസമയം, റഷ്യന്‍ ആക്രമണത്തില്‍ ഏതെങ്കിലും യുക്രേനിയന്‍ യുദ്ധവിമാനം തകര്‍ന്നോ, വെടിമരുന്ന് ഫാക്ടറിക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്ന് വ്യക്തമല്ല.