പുതുമുഖങ്ങളായ സോണി ജോണ്‍, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍ എസ് ജെ പി ആര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രഘുചന്ദ്രന്‍ ജെ മേനോന്‍ നിര്‍മ്മിച്ച് ജോവിന്‍ എബ്രഹാമിന്റെ കഥയ്ക്ക് എന്‍.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബര്‍ 29 ന് മൂവിമാര്‍ക്ക് റിലീസിനെത്തിക്കുന്നു.
കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ജോവിന്‍ എബ്രഹാം, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത , നാരായണന്‍കുട്ടി, ഹരീഷ് പേങ്ങന്‍, സീമാ ജി. നായര്‍, അഞ്ജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലിമല്‍ ജി പടത്ത്, രജീഷ്, ബിനീഷ്, റിജോയ് പുളിയനം, സ്റ്റാലിന്‍, സുല്‍ഫിക്ക് ഷാ,അശ്വിന്‍,ഗോപിക, ഗ്ലാഡിസ് സറിന്‍, മെറിന്‍ ചെറിയാന്‍, ഷിയോണ ജോര്‍ജ് എന്നിവരും അഭിനയിക്കുന്നു.
കൊ -പ്രൊഡ്യൂസര്‍ ശില്പ ആര്‍ മേനോന്‍. സ്റ്റോറി ജോവിന്‍ എബ്രഹാം. ഡിയോ പി മെല്‍ബിന്‍ കുരിശിങ്കല്‍. എഡിറ്റിംഗ് ഷിജു ജോയ്. മ്യൂസിക് ജുബൈര്‍ മുഹമ്മദ് &.എന്‍ മഗീജ് മ്യൂസിക് ബാന്‍ഡ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ ഫിലിപ്പ്. ലിറിക്‌സ് രാജേഷ് വി,സാല്‍വിന്‍ വര്‍ഗീസ്.
പ്രോജക്ട് ഡിസൈനര്‍ അനുക്കുട്ടന്‍.
പ്രൊഡക്ഷന്‍ മാനേജര്‍ റിജോയ് പുളിയനം. ഫൈനാന്‍സ് മാനേജേഴ്‌സ് ബിനീഷ് ടി ജെ,ജിത്തു വടകര. ആര്‍ട്ട് കിഷോര്‍ കുമാര്‍. കോസ്റ്റ്യൂംസ് സോബിന്‍ ജോസഫ്, മേക്കപ്പ് ബിപിന്‍ കുടലൂര്‍. സനീഫ് എടവ, മിട്ട. അസോസിയറ്റ് ഡയറക്ടര്‍ ജയന്‍ കാര്യാട്ട്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് പ്രിന്‍സ് പി,ജോയ്,സ്റ്റാലിന്‍ ജോസ് വര്‍ഗീസ്. കൊറിയോഗ്രാഫി സ്പ്രിംഗ് ടെന്നീസാമ്പസ്. സംഘട്ടനം ജെറോഷ് പിജി. സ്റ്റില്‍സ് മനോജ് മേലൂര്‍. ഡിസൈന്‍ ഓള്‍ മീഡിയ കൊച്ചിന്‍, ജിസ്സെന്‍ പോള്‍.