മധ്യപ്രദേശ്: ഭാഷാ സമന്വയവേദി അംഗങ്ങള്‍ക്ക് ഉജ്ജയിനിയില്‍ ഉജ്വല സ്വീകരണം. കേരളത്തില്‍ നിന്ന് മധ്യപ്രദേശിലെത്തിയ വിവര്‍ത്തക ബന്ധുത്വ യാത്രാ സംഘത്തിന് കാളിദാസ സര്ഗഭൂമിയായ ഉജ്ജയിനിയിലെ വിക്രം യൂണിവേഴ്സിറ്റിയില്‍ ഉജ്വല സീകരണം ലഭിച്ചു.
ദേശീയ വിവര്ത്തനമഹോല്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമ്പര്‍ക്കം ഹിന്ദി കൂടുതല്‍ ദൃഡമാക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അര്‍പ്പണ്‍ ഭരദ്വാജ് അഭിപ്രായപെട്ടു.
ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. അവര്‍ക്ക് സ്വന്തം മാതൃ ഭാഷകളിലെ കൃതികള്‍ വായിക്കാന്‍ ലൈബ്രറിയില്‍ പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവര്‍ത്തനരംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കിയതിന് ഡോ. ആര്‍സുവിനെ വൈസ് ചാന്‍സലര്‍ ഉപഹാരം നല്കി ആദരിച്ചു. അപരിചതരെ പരിചിതരാക്കുന്ന പ്രവര്‍ത്തനമാണ് വിവര്‍ത്തനമെന്നും ദേശീയ വീക്ഷണം വിശാലമാക്കേണ്ടത് ഇന്ന് അനിവാര്യമാണെന്നും ഡോ. ആര്‍സു അഭിപ്രായപെട്ടു.
ഡോ. കെ. സി. അജയകുമാര്‍, ഡോ. സി.ജെ. പ്രസന്ന കുമാരി, പ്രൊഫസര്‍ കെ.ജെ രമാഭായ് , ഡോ. ബി. വിജയകുമാര്‍, ഡോ.രതീഷ് നിരാല , ഡോ. എം.കെ. പ്രീത, ഡോ. ഗീത, ഡോ. ശ്രീജ പ്രമോദ്, ഡോ. ഷീനാ ഈപ്പന്, ഡോ.രതീഷ് നിരാല , ഡോ അനീഷ് സിറിയക്, കെ.പി.സുധീര, സി.ജെ. പ്രസന്നകുമാരി, സുജാന നസീര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഭാഷാ സമന്വയവേദി അംഗങ്ങളുടെ ഹിന്ദി കൃതികള്‍ സര്‍വകലാശാലയ്ക്ക് ഉപഹാരമായി നല്കി. കേരളത്തിന്റെ ഉപഹാരങ്ങള്‍ പി.ഐ. അജയന്, ഒ.കുഞ്ഞി കണാരന്, എം.ഹരിദാസന്, എസ്.നസീര്‍ എന്നിവര്‍ വൈസ് ചാന്‍സലര്‍, ഹിന്ദിവിഭാഗം മേധാവികള്‍ എന്നിവര്‍ നല്കി.