Advertisment

നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്.

New Update
nethanhuuu

വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ്.

Advertisment

'നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂട്ടറുടെ തിടുക്കത്തിലും ഈ തീരുമാനത്തിലേക്ക് നയിച്ച പ്രശ്നകരമായ പ്രക്രിയയിലെ പിശകുകളിലും വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ വിഷയം ഐസിസിയുടെ അധികാരപരിധിയില്‍ പെട്ടതല്ല എന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു.

നെതന്യാഹുവിനൊപ്പം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ഡീഫിനെതിരെ ഐ. സി. സി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമില്ല.

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൈക്ക് വാള്‍ട്ട്സും ഐസിസി നടപടിക്കെതിരെ പ്രതികരിച്ചു. 

ഇസ്രായേലിനെ ന്യായീകരിച്ച വാള്‍ട്ട്സ് ഐസിസിയുടെയും യുഎന്നിന്റെയും യഹൂദവിരുദ്ധ പക്ഷപാതത്തിന് ജനുവരിയില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കി. 'ഐസിസിയ്ക്ക് വിശ്വാസ്യതയില്ലെന്നും ഈ ആരോപണങ്ങള്‍ യുഎസ് സര്‍ക്കാര്‍ നിഷേധിച്ചിട്ടുള്ളതാണെന്നും വാള്‍ട്ട്സ് പറഞ്ഞു.

 

Advertisment