മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സമ്മേളനം നാളെ കോട്ടക്കല്‍ പറങ്കിമൂച്ചിക്കല്‍ ഉസ്മാന്‍ പാണ്ടിക്കാട് നഗറില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റു റസാഖ് പാലേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, സംസ്ഥാന സമിതി അംഗം ബിനു വയനാട്, ജില്ലാ പ്രസിഡന്റു നാസര്‍ കീഴുപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ ഷാ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
മലപ്പുറം ജില്ലയിലെ മുഴുവന്‍ യൂണിറ്റ്, പഞ്ചായത്ത്, മണ്ഡലം സമ്മേളനങ്ങള്‍ രണ്ടുമാസങ്ങളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മണ്ഡലം സമ്മേളനങ്ങളില്‍ നിന്ന് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലാ സമ്മേളനത്തില്‍ പങ്കാളികളാകുക.