/sathyam/media/media_files/2025/01/01/gQ9PWNCPXRLXbMlabJpT.jpeg)
യെമന്: യെമന്‍ തലസ്ഥാനമായ സനയില്‍ അമേരിക്കന്‍ സൈന്യം ഒന്നിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് അമേരിക്ക വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം ഇസ്രയേലിനെതിരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചാണ് അമേരിക്കയും ബ്രിട്ടണും യെമന് എതിരെ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മിഡില്‍ ഈസ്റ്റിലെ പെന്റഗണിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഹൂതികളുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൗകര്യം, ആയുധ നിര്‍മാണ പ്ലാന്റുകള്‍, വെടിമരുന്ന് സൂക്ഷിക്കുന്ന കേന്ദ്രം എന്നിവയായിരുന്നു ലക്ഷ്യമെന്ന് സെന്റ്കോം അവകാശപ്പെട്ടു.
ചെങ്കടലിന് മുകളിലൂടെ ഒരു തീരദേശ റഡാര്‍ സൈറ്റും ഏഴ് ഹൂതി ക്രൂയിസ് മിസൈലുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടത്തിയത്.
സനയിലെ നിരവധി സ്ഫോടന സ്ഥലങ്ങളില്‍ നിന്ന് പുക ഉയരുന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹമാസിനെതിരായ യുദ്ധത്തിന് മറുപടിയായി ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇതോടെ ഹൂതികളെ ലക്ഷ്യമിട്ട് അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ രംഗത്തിറങ്ങുകയും ചെയ്തു.
ഈ മാസം ആദ്യം ഹൂതികള്‍ ഇസ്രയേലിലേയ്ക്ക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷം അമേരിക്കയും ബ്രിട്ടണും ഇപ്പോള്‍ ഹൂതികളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us