അക്രമികളെ കയറൂരി വിട്ട് യൂനുസ് സര്‍ക്കാര്‍; ജതീയ പാര്‍ട്ടിയുടെ ആസ്ഥാനം അടിച്ചു തകര്‍ത്ത് അഗ്‌നിക്കിരയാക്കി

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജതീയ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്ത് തീവെച്ച് നശിപ്പിച്ചു.

New Update
bengladesh 123

ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ ഭാഗമായിരുന്ന ജതീയ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസ് ഒരു സംഘം അടിച്ചു തകര്‍ത്ത് തീവെച്ച് നശിപ്പിച്ചു. തലസ്ഥാനമായ ധാക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാക്രെയ്ല്‍ ഏരിയയിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്.

Advertisment

മുന്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് എര്‍ഷാദ് സ്ഥാപിച്ച ജതിയ പാര്‍ട്ടി, അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. ശനിയാഴ്ച ധാക്കയില്‍ റാലി നടത്തുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഷെയ്ഖ് ഹസീന വിരുദ്ധരെ ചൊടിപ്പിച്ചത്. അക്രമികള്‍ പാര്‍ട്ടി സ്ഥാപകന്‍ ഇര്‍ഷാദിന്റെ ചിത്രം നശിപ്പിക്കുകയും ചിഹ്നം അടിച്ചു തകര്‍ക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെ മറയാക്കി വര്‍ഗീയ ശക്തികള്‍ നേതൃത്വം നല്‍കിയ അക്രമ സമരത്തെത്തുടര്‍ന്ന് ഓഗസ്റ്റ് 5 നാണ് ഷെയ്ഖ് ഹസീന ഭരണത്തില്‍ നിന്നും പുറത്തുപോകുന്നത്. പിന്നാലെ ഹെലികോപ്ടര്‍ വഴി ഇന്ത്യയിലേക്ക് പാലായനം ചെയ്തു. നിലവിലുള്ള ഇടക്കാല സര്‍ക്കാര്‍ ആക്രമികളെ കയറൂരി വിടുകയാണെന്ന വിമര്‍ശനം വ്യാപകമാണ്. ഇതിനിടെയാണ് രാജ്യത്തെ പ്രധാന കക്ഷിയുടെ കേന്ദ്ര ഓഫീസ് ആക്രമിക്കപ്പെട്ടത്.


കൂട്ടതടങ്കലും നിയമവിരുദ്ധ കൊലപാതകങ്ങളും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപുറപ്പെട്ടത്. ബംഗ്ലാദേശ് കോടതി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അതിന് ശേഷം ബംഗ്ലാദേശില്‍ നടന്ന കലാപത്തില്‍ 700-ലധികം ആളുകല്‍ ആണ് കൊല്ലപ്പെട്ടത്. പലരേയും പോലീസ് വളരെ ക്രൂരമായി അടിച്ചമര്‍ത്തി.

 

Advertisment