വേറിട്ട ലുക്കില്‍ വിജയ് സേതുപതി

author-image
ഫിലിം ഡസ്ക്
New Update

രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് വിജയ് സേതുപതി. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്രത്തിനു വേണ്ടിയാണ് പുതിയ മേക്കോവർ.

publive-image

നീട്ടി വളർത്തിയ ചെമ്പൻ മുടിയും താടിയുമായി കണ്ടാൽപോലും തിരിച്ചറിയാത്ത ലുക്കിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്.

publive-image

ചിത്രത്തില്‍ പാക്കിരിയെന്ന കര്‍ഷക നേതാവായി സേതുപതി എത്തുന്നു. രണ്ട് ഗെറ്റപ്പുകളില്‍ താരം പ്രത്യക്ഷപ്പെടും. ശ്രുതി ഹാസനാണ് നായിക. കലൈയരസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിനൊപ്പം ജഗപതി ബാബുവാണ് ലാഭത്തിലെ വില്ലന്‍.

ഇയര്‍ക്കെ, പേരന്‍മെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജാനനാഥന്‍. പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന സിനിമയില്‍ ഇരുവരും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment