വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കുത്തിപ്പരുക്കേൽപിച്ചു

New Update

publive-image

വൈക്കം: യുവാവിന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ കുത്തിപ്പരുക്കേൽപിച്ചു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. എടയ്ക്കാട്ടുവയൽ കൈപ്പട്ടൂർ കാരിത്തടത്തിൽ വീട്ടിൽ ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കൽ ചെമ്പകശേരിൽ വീട്ടിൽ മഞ്ജുവിനെ (38) കുത്തിയത്.

Advertisment

22ന് വൈകിട്ട് 6 ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭർത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു.

ഇതിനു ശേഷം ഇയാൾ കടന്നുകളഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ മഞ്ജുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തലയോലപ്പറമ്പ് എസ്എച്ച്ഒ ബിൻസ് ജോസഫ് എസ്ഐ എൻ.ജി.സിവി, പി.എസ്.സുധീരൻ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

NEWS
Advertisment