വിവാദങ്ങൾക്ക് വിരാമം ! അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ ‘ലക്ഷ്മി' യായി...

author-image
ഫിലിം ഡസ്ക്
New Update

publive-image

വിവാദങ്ങള്‍ക്കിടെ അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഹൈന്ദവ ദേവിയെ അപമാനിക്കുന്നു, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും ചിത്രത്തിനെതിരെയും ബഹിഷ്‌ക്കരണ ആഹ്വാനവും നടന്നിരുന്നു.

Advertisment

ഇതിന് പിന്നാലെയാണ് ലക്ഷ്മി ബോംബ് എന്ന പേര് മാറ്റി ‘ലക്ഷ്മി’ (Laxmi)എന്ന് പുതിയ പേര് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്.

കിയാരാ അദ്വാനിയാണ് നായിക. രാഘവ ലോറന്‍സ് ഒരുക്കുന്ന സിനിമ നവംബര്‍ 9ന് ആണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.

അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

-സികെ അജയ് കുമാർ (പിആർഒ)

cinema
Advertisment