നിർമ്മാണ ഉപകരണങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം; ലെൻസ് ഫെഡ് പ്രക്ഷോഭത്തിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: നിർമ്മാണ ഉപകരണങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു.

ഇതിനെതിരെ നാളെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിൽ നിൽപ്സമരം നടത്തുമെന്നും അവർ പറഞ്ഞു. കമ്പി, സിമൻ്റ് തുടങ്ങി നിർമ്മാണ സാമഗ്ര ഹികൾക്ക് അമിത വില വർദ്ധനവും ഈ മേഖലയെ തകർച്ചയിലേക്ക് നയിച്ചെന്നും അവർ ആരോപിച്ചു.

കോൺട്രാർക്ടർമാർ, നിർമ്മാണ തൊഴിലാളികൾ, എഞ്ചിനിയർമാർ തുടങ്ങിയവർ വലിയ ജീവിത വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കയാണെന്നും അവർ പറഞ്ഞു. ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ.മണി ശങ്കർ, ജില്ല സെക്രട്ടറി ആർ.മോഹൻദാസ്, ജോ: സെക്രട്ടറി വി.ആർ.കൃഷ്ണകുമാർ, ഏരിയ ട്രഷറർ ബി.ഹക്കിം, ഏരിയ എക്സി. മെമ്പർ പി.എം.ഷാ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment