/sathyam/media/post_attachments/4caUvEOCMRYKTxtDMhHY.jpg)
ബാല്യകാലത്ത് നേരിടേണ്ടിവന്ന ലൈംഗികാതിക്രമം വിവരിച്ച് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ. രണ്ട് പുരുഷന്മാരിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. പിന്നീട് ആൾക്കൂട്ടത്തിൽ ചെന്ന് എത്തുമ്പോൾ ഈ മുഖങ്ങൾ സൂക്ഷിച്ച് നോക്കാറുണ്ടെന്ന് കളക്ടർ പറഞ്ഞു. വാക്കുകളിങ്ങനെ,
രണ്ട് പുരുഷന്മാർ വാത്സല്യത്തോടെ അടുത്ത് വിളിച്ചിരിത്തി. എന്തിനാണ് അവർ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നത് എന്നോ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർ എൻ്റെ വസ്ത്രം അഴിച്ചപ്പോൾ വല്ലായ്മ തോന്നി. ഉടൻതന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു
മാതാപിതാക്കൾ നൽകിയ മാനസിക പിൻബലം കൊണ്ട് മാത്രമാണ് ഈ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാനായത്. പിന്നീട് ആൾക്കൂട്ടങ്ങളിൽ എത്തുമ്പോൾ അവിടെ എല്ലാവരെയും സൂക്ഷിച്ച് നോക്കാറുണ്ട്. ഈ സംഭവത്തിന് ശേഷം അവരെ കണ്ടിട്ടില്ല. ആ മുഖങ്ങൾ എവിടെ എങ്കിലും ഉണ്ടോ എന്നറിയാനാണ് ആൽകൂട്ടങ്ങളിൽ നോക്കിയിരുന്നത്
ചെറിയ പ്രായത്തിൽ തന്നെ ഗുഡ് ടച്ചും, ബാഡ് ടച്ചും തിരിച്ചറിയാൻ കുട്ടികളെ പഠിപ്പിക്കണം. പൂമ്പാറ്റകളെ പോലെ പാറിനടക്കേണ്ട പ്രായത്തിൽ മാനസിക ആഘാതത്തിലേക്ക് തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണം. ഇന്ന് ഇക്കാര്യം പറയുമ്പോൾ നാണക്കേട് തോന്നാറുണ്ട്. അന്ന് അത് തിരിച്ചറിയേണ്ടിയിരുന്നു. അതിന് കഴിയാതെ പോയത് ഓർക്കുമ്പോഴാണ് നാണം തോന്നുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ച് വരുന്ന കാലമാണ്. ചെറിയ കുട്ടികൾക്ക് ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് കളക്ടർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us