/sathyam/media/media_files/2aG5UbN6aXeIWESw6TKl.jpg)
സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളിലെ ലോണുകള്‍ ഓണ്‍ലൈനായി അടക്കാന്‍ സോഫ്റ്റ്‌വെയറുമായി ആലപ്പുഴ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ കമ്പനി നൈസ് സിസ്റ്റംസ്. സംസ്ഥാനത്ത് ആകെ 77 പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കുകളാണ് ഉള്ളത്. ഇതില്‍ 37 ബാങ്കുകളില്‍ ഇന്‍ഫോപാര്‍ക്കിലുള്ള നൈസ് സിസ്റ്റംസിന്റെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഈ ബാങ്കുകളില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം പ്രാബല്യമാകുന്നതോടുകൂടി വായ്‌പെടുത്തിട്ടുള്ളവര്‍ക്ക് ഇനി മുതല്‍ ബാങ്കിലെത്താതെ ലോണ്‍ അടക്കാന്‍ കഴിയും
സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല, ഹ്രസ്വകാല അടിസ്ഥാനത്തില്‍ വിവിധ വായ്പകള്‍ നല്‍കുന്ന കാര്‍ഷിവികസന ബാങ്കുകള്‍ ഓരോ സാമ്പത്തിക വര്‍ഷവും കോടിക്കണക്കിന് രൂപയാണ് വായ്പയായി നല്‍കി വരുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് ലക്ഷക്കണക്കിന് കര്‍ഷകരെ പ്രാപ്തമാക്കാനും അവരുടെ ഇടപാടുകള്‍ സുതാര്യമാക്കാനും പരിശോധിക്കാനും ഈ സൗകര്യം വഴി കഴിയും.