എച്ച്പിസിഎല്ലിനെതിരെ ഗുരുതര ആരോപണവുമായി പെട്രോൾ പമ്പ് ഡീലർ

ബിസിനസ് പോർട്ടൽ അക്കൗണ്ടിന്‍റെ പാസ്‍വേഡ്‌ കൈക്കലാക്കി കോടികൾ തട്ടിയെടുത്തെന്നും പരാതിക്കാർ

New Update
hpcl

കോഴിക്കോട്: എച്ച്പിസിഎല്ലിനെതിരെ ഗുരുതര ആരോപണവുമായി പെട്രോൾ പമ്പ് ഡീലർ.ആര്‍ടിജിഎസ്(RTGS) ൽ കൃത്രിമം കാണിച്ചു പണം തിരിമറി നടത്തിയെന്നാണ് ആക്ഷേപം. ബിസിനസ് പോർട്ടൽ അക്കൗണ്ടിന്‍റെ പാസ്‍വേഡ്‌ കൈക്കലാക്കി കോടികൾ തട്ടിയെടുത്തെന്നും പരാതിക്കാർ.

Advertisment

കരിപ്പൂർ എയർപോർട്ടിനടുത്തുള്ള പുതിയവീട്ടിൽ ഏജൻസീസ് എന്ന പമ്പുടമ പുതിയവീട്ടിൽ അനസ് എന്നയാളാണ് പരാതി ഉന്നയിച്ചത്. പർചേയ്സ് ചെയ്ത ലോഡിനുള്ള തുക ആർ ടി ജി എസ് മുഖേനെ നൽകിയതാണെന്നും എന്നാൽ തങ്ങളുടെ ബിസിനസ്‌ പോർട്ടൽ അക്കൗണ്ടിന്‍റെ പാസ്‌വേഡ് കൈക്കലാക്കി ആർ ടി ജി എസ് പേയ്മെന്‍റുകളുടെ തെളിവുകൾ നീക്കം ചെയ്തതായും പരാതിക്കാർ പറയുന്നു.

എച്ച്പിസിഎല്‍ വിജിലൻസിനുൾപ്പെടെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കൃത്രിമം നടത്തിയത് ചൂണ്ടിക്കാണിച്ചതിനു തനിക്കെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടോട്ടി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

HPCL Fund cheating
Advertisment