New Update
/sathyam/media/media_files/wB3I7r3lhvEpkRtxIdaf.jpg)
തിരുവനന്തപുരം ∙ ബിഎസ്‌സി നഴ്സിങ് കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാം അലോട്മെന്റ് www.lbscentre. kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Advertisment
അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നു പ്രിന്റ് എടുത്ത് ഫീ പേയ്മെന്റ് സ്ലിപ് സഹിതം ഫെഡറൽ ബാങ്ക് ശാഖകളിലൂടെ പത്തിനകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. വെബ്സൈറ്റിൽനിന്നു പ്രിന്റ് എടുത്ത് അലോട്മെന്റ് മെമ്മോ സഹിതം കോളജുകളിൽ പത്തിനകം പ്രവേശനം നേടണം. അഡ്മിഷൻ എടുക്കാത്തവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പങ്കെടുപ്പിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us