Advertisment

‘‘ഇതെപ്പൊഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ’’;അനശ്വരയുടെ പോസ്റ്റിൽ കമന്റുമായി അമ്മ

അടുത്തിടെ, സാരിയുടുത്ത മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അനശ്വരയുടെ സാരി ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്

author-image
മൂവി ഡസ്ക്
Nov 09, 2023 11:30 IST
New Update
p-0i9u8y7t65r4e3we56t7y8u9i0

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള യുവതാരമാണ് അനശ്വര രാജൻ. വസ്ത്രധാരണത്തിന്റെയും ഫോട്ടോഷൂട്ടിന്റെയും പേരിൽ പല തവണ താരം ട്രോളുകളും വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അനശ്വരയെ ട്രോളിയിരിക്കുന്നത് സ്വന്തം അമ്മ തന്നെയാണ്.  അടുത്തിടെ, സാരിയുടുത്ത മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അനശ്വരയുടെ സാരി ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. എന്നാൽ അനശ്വരയുടെ അമ്മ ഉഷ രാജൻ പങ്കുവച്ച കമന്റാണ് വൈറലാകുന്നത്.

Advertisment

‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന തലക്കെട്ടിലാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സാരിയോടുള്ള പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു അവ. അതിന് അമ്മയുടെ മറുപടിയായിരുന്നു രസകരം. ‘‘ഇതെപ്പൊഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ’’–ഇതായിരുന്നു ഉഷ രാജന്റെ കമന്റ്.  

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജൻ.  മലയാളത്തിനു പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മുൻനിര നായികാ പദവിയിലേക്കെത്തിയ താരം ഇടയ്ക്കിടെ വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടാറുണ്ട്. എന്നാല്‍ വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും അനശ്വരയെ ബാധിക്കാറില്ല.

യാരിയാൻ 2 എന്ന ഹിന്ദി ചിത്രത്തിലാണ് അനശ്വര അവസാനം പ്രത്യക്ഷപ്പെട്ടത്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലർ ആണ് നടിയുടെ പുതിയ റിലീസ്.

#anaswara-rajan-s-mothers-comment
Advertisment