Advertisment

'തീപ്പൊരി ബെന്നി'യിലെ 'കൊടിപാറട്ടെ തെളിമാനത്ത്' എന്നു തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങി

ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും 'തീപ്പൊരി ബെന്നി' എന്നാണ് ലഭിക്കുന്ന സൂചനകൾ. കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സെപ്റ്റംബർ 22-ന് തിയേറ്ററുകളിൽ എത്തും.

author-image
മൂവി ഡസ്ക്
New Update
/lkmnjhbgvfcdxghjk

അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന 'തീപ്പൊരി ബെന്നി'യിലെ 'കൊടിപാറട്ടെ തെളിമാനത്ത്' എന്നു തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ശ്രീരാജ് സജിയുടെ ചടുലമായ ഈണവും പാട്ടിന്‍റെ മാറ്റുകൂട്ടുന്നതാണ്. വിപിൻ രവീന്ദ്രനും ശ്രീരാഗ് സജിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മിന്നൽ മുരളി' ഫെയിം ഫെമിന ജോർജ്ജാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Advertisment

ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും 'തീപ്പൊരി ബെന്നി' എന്നാണ് ലഭിക്കുന്ന സൂചനകൾ. കുടുംബ ബന്ധങ്ങള്‍ക്കും സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സെപ്റ്റംബർ 22-ന് തിയേറ്ററുകളിൽ എത്തും. 'രോമാഞ്ചം', 'പ്രണയവിലാസം' എന്നീ സിനിമകൾക്ക് ശേഷം അർജുൻ അശോകൻ നായകനായെത്തുന്ന ചിത്രമാണിത്.

ബെന്നിയുടെ അച്ഛനായ വട്ടക്കുട്ടായിൽ ചേട്ടായി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ജഗദീഷാണ്. അച്ഛൻ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളയാളാണെങ്കിലും മകന്‍ രാഷ്ട്രീയം തന്നെ എതിർക്കുന്നയാളാണ്. ഇവരുടെ ഇടയിലെ ഈ വൈരുദ്ധ്യങ്ങള്‍ മൂലമുള്ള സംഘർഷങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ബെന്നിയുടെ പ്രണയവും ഒക്കെ ചേർത്ത് നർമ്മത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന ഒരു ഫൺ ഫാമിലി എന്‍റര്‍ടെയ്നർ ചിത്രമാണ് 'തീപ്പൊരി ബെന്നി' ടീസറിൽ നിന്നും ട്രെയിലറിൽ നിന്നും മനസിലാകുന്നത്.

'വെള്ളിമൂങ്ങ', 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് ചിത്രമൊരുക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിക്കുന്നത്.

arjun-ashokan-theeppori-benny-new-song-released
Advertisment