Advertisment

വീഗൻ ഡയറ്റിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..

സസ്യാധിഷ്ഠിത ഡയറ്റിൽ ഫൈബർ ധാരാളം ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയുകയും ചെയ്യും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാം.

New Update
poiuytrertfyguhiopoiuygtfrderty

വീഗൻ ഭക്ഷണ രീതി പിന്തുടരുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.വീഗൻ ജീവിത രീതി പിന്തുടരുന്നതു മൂലം കൊളെസ്ട്രോളും രക്തസമ്മർദവും അതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു. മൃഗോൽപന്നങ്ങളിൽ കാണുന്ന പൂരിത കൊഴുപ്പുകൾ ശരീരത്തിലെത്താത്തതിനാൽ ഹൃദയരോഗ്യം മെച്ചപ്പെടുന്നു.സസ്യാധിഷ്ഠിത ഡയറ്റിൽ ഫൈബർ ധാരാളം ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയുകയും ചെയ്യും. അങ്ങനെ ശരീരഭാരം നിയന്ത്രിക്കാം. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം പൊണ്ണത്തടി വരാനുള്ള സാധ്യത കുറയ്ക്കുകയും മെറ്റബോളിക് ഹെൽത്ത്‌ മെച്ചപ്പെടുത്തുകയും ചെയ്യും.

Advertisment

 
വീഗൻ ഡയറ്റ് പ്രമേഹസാധ്യത കുറയ്ക്കും. സസ്യഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ഈ ഭക്ഷണ രീതിയിൽ ധാരാളം ഉള്ള കോംപ്ലക്സ് കാർബൊ ഹൈഡ്രേറ്റുകളും നാരുകളും ഗ്ലൈസേമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളുമാണ് ഇതിനു സഹായിക്കുന്നത്.വീഗൻ ജീവിത രീതി പിന്തുടരുന്നവരിൽ ചില ഇനം കാൻസറുകൾ വരാനുള്ള സാധ്യത കുറവാണ്.

പഴങ്ങളിലും പച്ചക്കറികളിലും പയർ വർഗങ്ങളിലും അടങ്ങിയ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ആണ് ചിലയിനം കാൻസറുകളിൽനിന്നു സംരക്ഷണം നൽകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങളും റെഡ് മീറ്റും ഒഴിവാക്കുന്നതു കൊണ്ടു തന്നെ മലാശയ അർബുദം വരാനുള്ള സാധ്യതയും കുറവാണ്.സസ്യ ഭക്ഷണത്തിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനാരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിലെ നല്ല സൂക്ഷ്മാണുക്കളുടെ എണ്ണം കൂട്ടാനും വീഗൻ ഡയറ്റ് സഹായിക്കും . ഇത് ദഹനം എളുപ്പമാക്കി മലബന്ധം അകറ്റുന്നു.

benefits-of-a-vegan-diet
Advertisment