Advertisment

ഫോളേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്.

New Update
uhygtrtyguhijkkjhgfdsfgh

എല്ലാവർക്കും ഫോളേറ്റ് ആവശ്യമാണ്. എന്നാല്‍  ഗർഭകാലത്ത് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ജനന വൈകല്യങ്ങൾ തടയുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.  തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ഈ വിറ്റാമിൻ ആവശ്യമാണ്. 

Advertisment

പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീന്‍സ്, ഗ്രീന്‍ പീസ് തുടങ്ങിയവയില്‍ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റിന്‍റെ നല്ലൊരു ഉറവിടമാണ് ചീര  പോലെയുള്ള ഇലക്കറികള്‍. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു വലിയ മുട്ടയില്‍ 22 മൈക്രോഗ്രാം  ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. 

പാലും പാലുത്പന്നങ്ങളും ഫോളേറ്റ് ഉള്‍പ്പെടെയുള്ള വിറ്റാമിനുകളും കാത്സ്യവും ധാതുക്കളും ലഭിക്കാന്‍ സഹായിക്കും. ഒരു കപ്പ് പാലില്‍ 1.1 മൈക്രോഗ്രാം വിറ്റാമിന്‍ ബി12 ഉണ്ടെന്ന് കണക്കാക്കുന്നു. ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ് ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ സി അടക്കമുള്ള വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് പഴങ്ങളിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇവ ഗര്‍ഭിണികള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

ബീഫാണ് ഏഴാമതതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍റെയും വിറ്റാമിന്‍ ഫോളേറ്റിന്‍റെയും സമ്പന്ന  സ്രോതസ്സാണ് ബീഫ്. സാല്‍മണ്‍ ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, വിറ്റാമിന്‍ ബി12 മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡും സാല്‍മണില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും സാല്‍മണ്‍ മികച്ചതാണ്. നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റും അടങ്ങിയ ഇവയിലും ഫോളേറ്റ് ഉണ്ട്. 

#benefits-of-eating-folate-rich-foods
Advertisment