Advertisment

മത്തന്‍കുരു കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

മത്തന്‍കുരു പല രീതിയിലും കഴിയ്ക്കാം. ഇത് വറുത്ത് കഴിയ്ക്കാം. വറുത്ത് പൊടിയാക്കി കഴിയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങയുടെ കുരുക്കൾ.

New Update
dtykil;lkjhgyuiklkuytdryu

പല പോഷകങ്ങളുടേയും പ്രധാനപ്പെട്ട കലവറയാണ് മത്തന്‍ കുരു. ഇത് രാത്രി കുതിര്‍ത്തി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് പല ഗുണങ്ങളും നല്‍കും. മത്തന്‍കുരു പല രീതിയിലും കഴിയ്ക്കാം. ഇത് വറുത്ത് കഴിയ്ക്കാം. വറുത്ത് പൊടിയാക്കി കഴിയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമായ ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങയുടെ കുരുക്കൾ.

Advertisment

പ്രമേഹം കുറയ്ക്കാന്‍ ഉത്തമമായ ഒന്ന് കൂടിയാണ് മത്തന്‍കുരു.മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ, മോശം കൊളസ്‌ട്രോൾ കുറയ്ക്കുകയും, രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ സാന്നിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ഹൃദയത്തെ ഏറെ ആരോഗ്യകരമായി സൂക്ഷിക്കാൻ മത്തങ്ങാക്കുരുവിന് കഴിയും.തടി കുറയ്ക്കാന്‍ മത്തങ്ങാക്കുരു കുതിര്‍ത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഇത് വിശപ്പ് കുറയ്ക്കാനും നല്ല ദഹനത്തിനും ഏറെ നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയ ഒന്ന് കൂടിയാണ് ഇത്. പ്രമേഹ, കൊളസ്‌ട്രോള്‍ നിയന്ത്രണവും ഇതിന് സഹായിക്കുന്ന ഒന്നാണ്.മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് മത്തന്‍കുരു. മത്തങ്ങയിൽ അടങ്ങിയിട്ടുള്ള ന്യൂട്രിയന്റുകൾ മുടിയുടെ ആരോഗ്യവും ബലവും മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

മത്തങ്ങയുടെ കുരുവിൽ ക്യൂകൂർബിറ്റിൻ എന്ന ഒരുതരം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്.എല്ലുകള്‍ ബലപ്പെടുത്തുന്നതിന് മികച്ച ഒന്നാണ് മത്തങ്ങക്കുരു. മത്തങ്ങയുടെ കുരുവിൽ നല്ല അളവിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലിന്റെ വികാസത്തിന് വളരെ ആവശ്യമായ ഘടകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത് എല്ലിന്റെ ദൃഢത വർദ്ധിപ്പിക്കുന്നു. കൂടാതെ, അസ്ഥിക്ഷയവും തടയുവാൻ ഇതുമൂലം സാധിക്കുന്നു.

Advertisment