Advertisment

നാടന്‍ കോഴി മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം..

മുട്ടയുടെ പുറന്തോടിന് കട്ടി കുറവെങ്കില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയ മുട്ടയില്‍ പെട്ടെന്ന് കയറാന്‍ സാധ്യതയുണ്ട്. മുട്ടയുടെ കട്ടിയുള്ള പുറന്തോടാണ് സാല്‍മണൊല്ല ബാക്ടീരിയ ഇതിലേയ്ക്ക് കടക്കുന്നത് ഒരു പരിധി വരെ തടയുന്നു.

New Update
,mkjnhgyftrdesdrtf

നാടന്‍ കോഴി മുട്ടയാണ് കൂടുതല്‍ ആരോഗ്യകരമെന്ന് പറയുമ്പോഴും ഇത് ലഭിയ്ക്കാനുള്ള സാധ്യതക്കുറവും വില കൂടുതലുമെല്ലാമാണ് മറ്റ് തരം മുട്ടയെ ആശ്രയിക്കാനുള് കാരണം. നമ്മുടെ വീട്ടില്‍ മുട്ടയുടെ ആവശ്യത്തിനായി കോഴികളെ വളര്‍ത്തുന്നവര്‍ ഇപ്പോഴും ചിലരുണ്ട്. എന്നാല്‍ ഇത്തരം നാടന്‍ കോഴിമുട്ട കഴിയ്ക്കുമ്പോള്‍ പലര്‍ക്കും വയര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പലര്‍ക്കുംനാടന്‍ കോഴിമുട്ട കഴിയ്ക്കുമ്പോഴാണ് പ്രശ്‌നമുണ്ടാകുക.

Advertisment

 പുറത്ത് നിന്ന് വാങ്ങുന്ന മുട്ട കഴിച്ചാല്‍ ഈ പ്രശ്‌നം ഉണ്ടാകണമെന്നുമില്ല. നാടന്‍ കോഴിമുട്ടയില്‍ തന്നെ നമ്മുടെ വീട്ടില്‍ മുട്ടയാവശ്യത്തിനായി വളര്‍ത്തുന്ന കോഴിമുട്ടയെങ്കില്‍ പ്രത്യേകിച്ചും ഇത്തരം പ്രശ്‌നം പലര്‍ക്കുമുണ്ടാകാറുമുണ്ട്.നാടന്‍ മുട്ടയുടെ തോടിന് ചിലപ്പോള്‍ കട്ടി കുറവായിരിയ്ക്കും. മുട്ടയുടെ പുറന്തോടിന് കട്ടി കുറവെങ്കില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയ മുട്ടയില്‍ പെട്ടെന്ന് കയറാന്‍ സാധ്യതയുണ്ട്. മുട്ടയുടെ കട്ടിയുള്ള പുറന്തോടാണ് സാല്‍മണൊല്ല ബാക്ടീരിയ ഇതിലേയ്ക്ക് കടക്കുന്നത് ഒരു പരിധി വരെ തടയുന്നു. മുട്ട കേടാക്കുന്നത് ഈ പ്രത്യേക ബാക്ടീരിയയാണ്. ഇറച്ചി, മീന്‍, മുട്ട എന്നിവയില്‍ വളരുന്ന ബാക്ടീരിയയാണ് ഇത്.

നാടന്‍ കോഴി നാം ഇട്ടു കൊടുക്കുന്ന സാധാരണ ഭക്ഷണവും ഭക്ഷണ വേസ്റ്റും മാത്രം കഴിയ്ക്കുന്ന തരമാണ്. ഇതല്ലാതെ കോഴിത്തീറ്റ വാങ്ങി നല്‍കുന്നവര്‍ കോഴി ഇറച്ചി, മുട്ട ബിസിനസ് ചെയ്യുന്നവരാകും. നാം സാധാരണ വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ നമ്മുടെ ചുറ്റുപാട് നിന്നും കിട്ടുന്ന സാധാരണ ഭക്ഷണം കഴിച്ചാണ് വളരുക. ഇവയ്ക്ക് കാല്‍സ്യവും വൈറ്റമിന്‍ ഡിയുമെല്ലാം അടങ്ങിയ ഭക്ഷണം ലഭിയ്ക്കാന്‍ സാധ്യത കുറവാണ്.

നാടന്‍ കോഴിമുട്ട വാങ്ങുമ്പോഴും കഴിയ്ക്കുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. വീട്ടില്‍ കോഴിയെങ്കില്‍ ഇവയ്ക്ക് കാല്‍സ്യം, വൈറ്റമിന്‍ ഘടകങ്ങള്‍ നല്‍കുക. വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഇവയെ വളര്‍ത്തുക. വാങ്ങുന്ന കോഴിമുട്ടയെങ്കില്‍, അതായത് നാടന്‍ മുട്ടയെങ്കില്‍ അധികം വാങ്ങാതെ അധികം പഴകാതെ ഉപയോഗിയ്ക്കുക. ഇതു പോലെ ഇവ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിയ്ക്കുക. ഇത് നാടന്‍ മുട്ട കേടാകാതിരിയ്ക്കാന്‍ സഹായിക്കും.

#careful-about-eating-country-egg
Advertisment