ഭാര്യയ്‍ക്കൊപ്പം എക്സൈസ് ഓഫീസിൽ വടിവാൾ വീശി ഭീഷണി മുഴക്കി ലഹരിക്കേസ് പ്രതി; താമരശ്ശേരി പൊലീസ് നടപടിയെടുത്തില്ലെന്നു പരാതി

ലഹരി വില്പനയുമായി ബന്ധപ്പെട്ട് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം ഷാഡോ സംഘം അയ്യൂബിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു

New Update
gg

അയ്യൂബ്

കോഴിക്കോട്: ലഹരിമരുന്ന് മാഫിയ ആക്രമണക്കേസിലെ പ്രധാന പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ താമരശ്ശേരി പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായതായി പരാതി. താമരശ്ശേരി കൂരിമുണ്ടയിലെ ലഹരി മരുന്ന് കേസിലാണ് പ്രതി അയ്യൂബിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് എക്സൈസ് ആരോപിക്കുന്നത്.

Advertisment

2022ൽ അയ്യൂബ് താമരശ്ശേരി എക്സൈസ് ഓഫീസിൽ നേരിട്ടെത്തി വടിവാൾ വീശി ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യത്തില്‍ എക്സൈസ് ഇൻസ്പെക്ടർ പരാതി നൽകിയിട്ടും താമരശ്ശേരി പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

2022 സെപ്റ്റംബറിൽ ലഹരി വില്പനയുമായി ബന്ധപ്പെട്ട് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എക്സൈസ് ഷാഡോ സംഘം അയ്യൂബിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് അയ്യൂബും ഭാര്യയും താമരശ്ശേരി എക്സൈസ് ഓഫീസിലെത്തി വടിവാൾ വീശി ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച് എക്സൈസ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

പ്രദേശത്തെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ ചേർന്ന ജാഗ്രതാസമിതി യോഗത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ വെളിപ്പെടുത്തൽ. ലഹരി മാഫിയ സംഘത്തെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് താമരശ്ശേരിയിലെ ഡി.വൈ.എഫ്.ഐ നേതൃത്വവും ആരോപിക്കുന്നു.
narcotic exice
Advertisment