Advertisment

ക്രാൻബെറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ചുവന്ന നിറമുള്ള ക്രാൻബെറി ജ്യൂസ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. മുഖക്കുരു തടയാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുമെല്ലാം ക്രാൻബെറി സഹായകമാണ്.  

New Update
sdfghjkhjgfdsafgty

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് ക്രാൻബെറി. ചുവന്ന നിറമുള്ള ക്രാൻബെറി ജ്യൂസ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ്. മുഖക്കുരു തടയാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുമെല്ലാം ക്രാൻബെറി സഹായകമാണ്.  

Advertisment

വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ക്രാൻബെറി ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ക്ഷതങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. മാത്രമല്ല പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തുന്ന‌തിന് സഹായിക്കുന്നു. 
ക്രാൻബെറിയിൽ കാണപ്പെടുന്ന ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായകമാണ്. 

ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ സിന്തസിസിൽ നിർണായക പങ്ക് വഹിക്കുന്നു. ചർമ്മത്തിന് ഘടനയും ഇലാസ്തികതയും നൽകുന്നതിന് സഹായകമായ പ്രോട്ടീനാണ് കൊളാജൻ. ദൃഢവും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് മതിയായ കൊളാജൻ ഉത്പാദനം അത്യാവശ്യമാണ്. കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കുന്നതിലൂടെ ക്രാൻബെറി ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മിനുസമാർന്ന നിറത്തിനും കാരണമാകുന്നു.

ക്രാൻബെറികളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ജലാംശം ഉള്ള ചർമ്മം ആരോഗ്യമുള്ളതുമായി കാണപ്പെടുന്നു. 

മുഖക്കുരുവും പൊട്ടലും തടയാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ക്രാൻബെറിയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ഉപരിതലത്തിലുള്ള ബാക്ടീരിയകൾ സുഷിരങ്ങൾ അടയുകയും മുഖക്കുരു വളർച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഇതിലെ ആൻറി ബാക്ടീരിയൽ സംയുക്തങ്ങൾക്ക് ഈ ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ കഴിയും. 

ഒരു ടീസ്പൂൺ തൈരും ഓട്സ് പൊടിച്ചതും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മുതൽ 20 മിനിറ്റ് നേരം മുഖത്ത് ഇട്ടേക്കുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തിന് തിളക്കം കിട്ടാൻ ഈ പാക്ക് സഹായിക്കും. 

ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പന്നമായ ക്രാൻബെറി സീഡ് ഓയിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും നേർത്ത വരകൾ കുറയ്ക്കാനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു. 

Advertisment