Advertisment

ഏഷ്യയിലെ പുതിയ ക്രിക്കറ്റ് രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാകപ്പ് നേടി ആത്മവിശ്വാസത്തോടെ ലോകകപ്പിന് ഇറങ്ങാൻ ടീം ഇന്ത്യ. സ്വന്തം നാട്ടിലെ കിരീടപ്പോരാട്ടം ജയിക്കാൻ ശ്രീലങ്ക. ഫൈനലിന് കടുത്ത ഭീഷണിയായി മഴ. അക്ഷ‌ർ പട്ടേലിന് പരിക്ക്. വാഷിംഗ്ടൺ സുന്ദറിനെ ശ്രീലങ്കയിലേക്ക് വിളിപ്പിച്ച് ടീം ഇന്ത്യ

മഴയുടെ കടുത്ത ഭീഷണിയിലാണ് മത്സരം. ഇന്ന് മത്സരം തടസപ്പെട്ടാൽ റിസർവ് ദിനമായ നാളെ മത്സരം പുനരാരംഭിക്കും.

kjhgfdsdfghjkl;'

കൊളംബോ: ഏഷ്യയിലെ പുതിയ ക്രിക്കറ്റ് രാജാക്കന്മാരെ ഇന്നറിയാം. ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്കാണ് ഫൈനൽ മത്സരം. മഴയുടെ കടുത്ത ഭീഷണിയിലാണ് മത്സരം. ഇന്ന് മത്സരം തടസപ്പെട്ടാൽ റിസർവ് ദിനമായ നാളെ മത്സരം പുനരാരംഭിക്കും.

Advertisment

2018ൽ ഏഷ്യാകപ്പ് കിരീടം നേടിയ ശേഷം ടീം ഇന്ത്യ ഏഷ്യാകപ്പിൽ മുത്തമിട്ടിട്ടില്ല. ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കി ആത്മവിശ്വാത്തോടെ ലോകകപ്പിനിറങ്ങാമന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.  നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിന് അസോസിയേറ്റ് രാജ്യങ്ങളുമായി യോഗ്യതാ മത്സരം കളിക്കേണ്ടി വന്ന ശ്രീലങ്കയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കുകയെന്നതും ഏഷ്യാ കപ്പ് കിരീടം നേട്ടത്തിലൂടെ ലക്ഷ്യംവക്കുന്നുണ്ട്. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യവും അവർ‌ക്കുണ്ട്.

സൂപ്പർ ഫോർ റൗണ്ടിൽ ആദ്യ രണ്ട് കളികളിൽ പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ വിജയം നേടി ഫൈനലുറപ്പിച്ച ആദ്യ ടീമായ ഇന്ത്യ അപ്രധാനമായ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇത് ടീം ഇന്ത്യയുടെ ആത്മവിശ്വാസത്തിൽ തെല്ല് ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്.

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കിയ ശ്രീലങ്ക രണ്ടാം മത്സരത്തിൽ ഇന്ത്യയോടെ തോറ്റു. നിർണായകമായ മൂന്നാം മത്സരത്തിൽ പാകിസ്ഥാനെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻമാർ ഇത്തവണ ഫൈനലിൽ കടന്നത്.  ഇന്ത്യൻ ടീമിന് അക്ഷർ പട്ടേലിന്റെ പരിക്കും ശ്രീലങ്കയ്ക്ക് മഹീഷ് തീക്ഷണയുടെ പരിക്കും വലിയ തിരിച്ചടിയാണ്.  ഇരുവരുടേയും പരിക്ക് ലോകകപ്പിന് മുമ്പ് ഭേദമാകുമെന്നാണ് പ്രതീക്ഷ. അക്ഷറിന് പകരക്കാരനായി ബംഗളൂരുവിലായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ശ്രീലങ്കയിലേക്ക് വിളിപ്പിച്ചു.



7 തവണ ചാമ്പ്യൻമാരായാണ് ഇന്ത്യയാണ് ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ ടീം. ആറ് തവണ കിരീടം നേടിയ ശ്രീലങ്കയാണ് തൊട്ടുപിന്നിൽ. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തിയ ടീം ശ്രീലങ്കയാണ്.  10 തവണ ഫൈനലിലെത്തിയ ഇന്ത്യയാണ് രണ്ടാമത്.  പ്രേമദാസ സ്റ്റേഡിയത്തിൽ 9 ദിവസത്തിനുള്ളിൽ ആറാമത്തെ മത്സരമാണിത്. സ്ലോ ടേണിംഗ് പിച്ചാണ്. ഈർപ്പം അനുസരിച്ചിരിക്കും ബൗളർമാർക്ക് എത്രത്തോളം ടേൺ ലഭിക്കുമെന്ന കാര്യം. ഏഷ്യാകപ്പിൽ പ്രേമദാസ വേദിയായ ആറ് മത്സരങ്ങളിൽ അഞ്ചിലും ആദ്യം ബാറ്ര് ചെയ്ത ടീമാണ് ജയിച്ചത്.

#cricket test
Advertisment