Advertisment

'ബാന്ദ്ര'യുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ

തൃശ്ശൂർ രാഗം തിയേറ്ററിൽ നടന്ന വിജയാഘോഷത്തിൽ നടൻ ദിലീപും കലാഭവൻ ഷാജോണും ഉൾപ്പടെയുള്ളവർ എത്തി. വമ്പൻ വരവേൽപ്പാണ് താരങ്ങൾക്ക് ലഭിച്ചത്.

author-image
മൂവി ഡസ്ക്
Nov 14, 2023 20:40 IST
New Update
kjuhgyfdcsawsdfghj

ദിലീപ് നായകനായെത്തിയ 'ബാന്ദ്ര'യുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. തൃശ്ശൂർ രാഗം തിയേറ്ററിൽ നടന്ന വിജയാഘോഷത്തിൽ നടൻ ദിലീപും കലാഭവൻ ഷാജോണും ഉൾപ്പടെയുള്ളവർ എത്തി. വമ്പൻ വരവേൽപ്പാണ് താരങ്ങൾക്ക് ലഭിച്ചത്.

രാമലീലയ്ക്ക് ശേഷം ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന 'ബാന്ദ്ര'യിൽ തമന്നയാണ് നായിക. പാൻ ഇന്ത്യൻ താരനിര അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

#dileep-thamannah-movie-bandra-success-celebration
Advertisment