തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു; മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

സഹപ്രവർത്തകനായ കമലേഷിനൊപ്പം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടപളനിയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു

New Update
fgvxgsf

ജി.മാരിമുത്തു

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് 'എതിര്‍ നീച്ചാല്‍' എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രജനീകാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയലറിലാണ് മാരിമുത്ത് ഒടുവില്‍ അഭിനയിച്ചത്. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.

Advertisment

 

സഹപ്രവർത്തകനായ കമലേഷിനൊപ്പം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടപളനിയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതുദർശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് മാറ്റും.തുടര്‍ന്ന് ഇന്നു തന്നെ മൃതദേഹം ജന്മനാടായ തേനിയിലേക്ക് കൊണ്ടുപോകും, ​​അവിടെ സംസ്‌കാര ചടങ്ങുകൾ നടക്കും. മാരിമുത്തുവിന്‍റെ മരണവാര്‍ത്ത അറിഞ്ഞതോടെ ആശുപത്രിയിലേക്ക് സഹപ്രവര്‍ത്തകരുടെ ഒഴുക്കാണ്.

2008ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. 2014ല്‍ പുലിവാല്‍ എന്നൊരു ചിത്രവും സംവിധാനം ചെയ്തു. 1999 മുതല്‍ മാരിമുത്തു അഭിനയരംഗത്തുണ്ട്. യുദ്ധം സെയ്, ആരോഹണം,കൊമ്പന്‍, മരുത് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

 

director-actor-marimuthu
Advertisment