Advertisment

"ഞങ്ങളുടെ കോപ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്, നിങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും വേണം”. – രോഹിത് ഷെട്ടി

‘‘സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വർഷം മുമ്പ്, ഞങ്ങൾ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങൾ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു.

author-image
മൂവി ഡസ്ക്
Sep 19, 2023 07:36 IST
ghjuy

രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ നിന്നും പുതിയൊരു ചിത്രം വരുന്നു. ‘സിങ്കം എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇതുവരെ നാലു ചിത്രങ്ങളാണ് ഈ ഫ്രാഞ്ചെസിയിൽ എത്തിയിരിക്കുന്നത്. അജയ് ദേവ്ഗൺ, രൺവീർ സിങ്, അക്ഷയ് കുമാർ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ. “സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ബോളിവുഡിനെ ഇളക്കി മറിച്ച കോപ് യൂണിവേഴ്സ് സിനിമകള്‍.

Advertisment

പുതിയ ചിത്രത്തിലും അജയ് ദേവ്ഗണ്ണിനൊപ്പം രൺവീറും അക്ഷയ് കുമാറും എത്തും. ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗൺ, രൺവീർ സിങ്, അക്ഷയ് കുമാർ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

‘‘സിങ്കം, സിങ്കം റിട്ടേൺസ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വർഷം മുമ്പ്, ഞങ്ങൾ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല! ഇന്ന്, ഞങ്ങൾ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഞങ്ങളുടെ കോപ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്, നിങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും വേണം”. – രോഹിത് ഷെട്ടി കുറിച്ചു.

2011ലാണ് സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രമായ സിങ്കം സിനിമ രോഹിത് ഷെട്ടി റീമേക്ക് ചെയ്യുന്നത്. 40 കോടി മുതല്‍മുടക്കിലെടുത്ത ചിത്രം 150 കോടിയാണ് ബോക്സ്ഓഫിസിൽ നിന്നും വാരിയത്. 2014ൽ സിങ്കം റിട്ടേൺസ് റിലീസ് ചെയ്തു. പിന്നീട് 2018ൽ ഇതേ യൂണിവേഴ്സിലെ സിംബ എന്ന ചിത്രം. രൺവീർ സിങ് ആയിരുന്നു നായകൻ. 2021 ൽ അക്ഷയ് കുമാറും ഈ യൂണിവേഴ്സിൽ ചേർന്നു.

#director-rohit-shetty-announces-singham
Advertisment