Advertisment

തന്റെ മനസിലുള്ള ഒരു സ്വപ്നചിത്രത്തേക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ അറ്റ്ലീ

ജവാനിൽ ഒരു നിർണായകരം​ഗത്ത് ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയുടെ സ്വന്തം ഇളയ ദളപതി വിജയ് എത്തുമെന്നതായിരുന്നു ആ ചർച്ചയുടെ ചുരുക്കം. എന്നാൽ അറ്റ്ലീ തന്നെ ഇക്കാര്യം തള്ളിയിരുന്നു.

author-image
മൂവി ഡസ്ക്
Nov 13, 2023 08:18 IST
New Update
etryuiopiuytrtyui

മിഴിൽ തുടരെ ഹിറ്റുകൾ സമ്മാനിച്ച ശേഷം ബോളിവുഡിൽ അരങ്ങേറുകയും ആ ചിത്രത്തെ ഇൻഡസ്ട്രി ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അറ്റ്ലീ. ആയിരം കോടിയിലേറെയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ ടീമിന്റെ ജവാൻ ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. തന്റെ മനസിലുള്ള ഒരു സ്വപ്നചിത്രത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

Advertisment

ജവാൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഒരു ചർച്ച നടന്നിരുന്നു. ജവാനിൽ ഒരു നിർണായകരം​ഗത്ത് ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയുടെ സ്വന്തം ഇളയ ദളപതി വിജയ് എത്തുമെന്നതായിരുന്നു ആ ചർച്ചയുടെ ചുരുക്കം. എന്നാൽ അറ്റ്ലീ തന്നെ ഇക്കാര്യം തള്ളിയിരുന്നു. വിജയ്‌യേയും ഷാരൂഖ് ഖാനേയും മുഖ്യവേഷങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് ഒരു ചിത്രം തന്റെ ആ​ഗ്രഹമാണെന്ന് പറഞ്ഞിരിക്കുകയാണ് അറ്റ്ലീ.

തമിഴ് അവതാരകൻ ​ഗോപിനാഥിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അറ്റ്ലീ രണ്ട് വലിയ താരങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സിനിമ ചെയ്യാനുള്ള താത്പര്യം തുറന്നുപറഞ്ഞത്. ഇരുവരേയും ഒരുമിപ്പിക്കാൻപോന്ന ഒരു വിഷയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ചിലപ്പോൾ തന്റെ അടുത്ത ചിത്രവുമായേക്കാം. വിജയ് അണ്ണനും ഷാരൂഖ് സാറും ഏതുസമയവും റെഡിയാണ്. അങ്ങനെയൊരു ചിത്രം തനിക്ക് ചെയ്യാനാവുമെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടെന്നും അറ്റ്ലീ കൂട്ടിച്ചേർത്തു.

തെരി, മെർസൽ, ബി​ഗിൽ എന്നീ ചിത്രങ്ങളാണ് അറ്റ്ലീ-വിജയ് കൂട്ടുകെട്ടിൽ ഇതിനുമുമ്പ് വന്ന ചിത്രങ്ങൾ. നിലവിൽ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി-68 എന്ന് താത്ക്കാലികമായി പേരിട്ട ചിത്രത്തിന്റെ തിരക്കുകളിലാണ് വിജയ്. പ്രഭുദേവ, പ്രശാന്ത്, മോഹൻ, സ്നേഹ, ലൈല, യോ​ഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ. യുവൻ ശങ്കർ രാജയാണ് സം​ഗീതസംവിധാനം.

രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കിയാണ് ഷാരൂഖ് ഖാന്റേതായി ഇനി വരാനുള്ളത്. ഷാരൂഖും ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ ഡിസംബറിൽ തിയേറ്ററുകളിലെത്തും. വിക്കി കൗശൽ, തപ്സി പന്നു എന്നിവരാണ് ഡങ്കിയിൽ മുഖ്യവേഷങ്ങളിലെത്തുന്ന മറ്റുതാരങ്ങൾ.

#dream-project-with-vijay-and-shah-rukh-khan
Advertisment