Advertisment

"കഴിഞ്ഞുപോയ 29 വർഷങ്ങളേക്കാൾ അധികം ഞാൻ ഇപ്പോള്‍ കഠിനമായി ജോലി ചെയ്യുന്നു. എന്റെ സിനിമ കണ്ട് ആളുകൾ സന്തോഷിക്കുന്നതാണ് ഏറ്റവും സന്തോഷം പകരുന്ന കാര്യം. അതിനായി ഇനിയും കഠിനമായി ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കും.’’–ഷാറുഖ് ഖാൻ

‘‘പഠാനിലൂടെ ദൈവം എന്നോട് വളരെ സ്നേഹം കാണിച്ചു, അതേ സ്നേഹം ജവാനിലൂടെയും നൽകി. ജനുവരി 26നായിരുന്നു തുടക്കം. പഠാൻ റിലീസ് ചെയ്തു. അത് നല്ലൊരു ദിവസമായിരുന്നു.

author-image
മൂവി ഡസ്ക്
New Update
kjhgfdsedfghjikopl[;

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനായിരുന്നു’ എന്ന ഡയലോഗ് അക്ഷരംപ്രതി ശരി വയ്ക്കുന്ന ഒന്നായിരുന്നു ബോളിവുഡ് കിങ് ഖാൻ ഷാറുഖ് ഖാന്റെ തിരിച്ചുവരവ്. 2019നു ശേഷം മൂന്ന് വർഷം ഇടവേള എടുത്ത താരം തിരിച്ചുവന്നത് കൈവിട്ടുപോയ സാമ്രാജ്യം തിരിച്ചു പിടിക്കാൻ തന്നെയായിരുന്നു. ഈ വർഷം ജനുവരിയിൽ എത്തിയ പഠാൻ ആയിരം കോടി നേടിയപ്പോൾ, സെപ്റ്റംബറിൽ റിലീസ് ചെയ്ത ‘ജവാൻ’ അതേ അക്കത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ ഇതേ വർഷം തന്റെ മൂന്നാമത്തെ റിലീസ് കൂടി കിങ് ഖാൻ പ്രഖ്യാപിക്കുന്നു.രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡൻകി’ ഈ വർഷം തന്നെ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. ജവാൻ വിജയാഘോഷ വേളിയില്‍ ഷാറുഖ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Advertisment

കഴിഞ്ഞുപോയ 29 വർഷങ്ങളേക്കാൾ അധികം ഞാൻ ഇപ്പോള്‍ കഠിനമായി ജോലി ചെയ്യുന്നു. എന്റെ സിനിമ കണ്ട് ആളുകൾ സന്തോഷിക്കുന്നതാണ് ഏറ്റവും സന്തോഷം പകരുന്ന കാര്യം. അതിനായി ഇനിയും കഠിനമായി ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കും.’’–ഷാറുഖ് ഖാൻ പറയുന്നു.

ഷാറുഖ് ഖാനും സംവിധായകൻ രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡൻകി.  താപ്സി പന്നുവാണ് നായിക. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്, രാജ്കുമാർ ഹിറാനി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

മൂന്നു പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ മുഖമായിരുന്ന ഷാറുഖ് 2019 ഡിസംബറിലായിരുന്നു ആരാധകരെ നിരാശരാക്കിക്കൊണ്ട് താൻ ഇപ്പോൾ സിനിമയിൽ അഭിനയിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. കത്രീന കൈഫ്, അനുഷ്‌ക ശർമ, മാധവൻ, അഭയ് ഡിയോൾ തുടങ്ങി മുൻനിര താരങ്ങൾ ഉണ്ടായിട്ടും 200 കോടി ബജറ്റിൽ തയാറാക്കിയ ‘സീറോ’ എന്ന ചിത്രം ബോക്‌സോഫിസിൽ തകർന്നടിഞ്ഞതിന് പിന്നാലെയായിരുന്നു ഈ കടുത്ത തീരുമാനം. ഷാറുഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും കളർ യെല്ലോ പ്രൊഡക്ഷനും ചേർന്ന് നിർമിച്ച ചിത്രത്തിൽ അദ്ദേഹം ഉയരക്കുറവുള്ള ആളായാണു വേഷമിട്ടിരുന്നത്. തൊട്ടുമുൻപ് ചെയ്ത ചിത്രങ്ങളൊന്നും ക്ലച്ച്പിടിക്കാതെ പോകുന്നതിനാൽ സീറോയിലൂടെ തിരിച്ചുവരവുണ്ടാകുമെന്ന് താരം ഏറെ പ്രതീക്ഷിച്ചിരുന്നു.

dunki-release-date-christmas-confirms-shahrukh-khan
Advertisment