Advertisment

ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്

ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലാണ് കാലാവസ്ഥാ വ്യതിയാനത്തിനും ലോകമാകെ ചൂട് ഉയരുന്നതിനും മുഖ്യകാരണമെന്നാണു കണ്ടെത്തൽ. സമുദ്രങ്ങളിലെ താപതരംഗങ്ങളും എൽനിനോ പ്രതിഭാസവും ഈ വർഷത്തെ ചൂടു കൂട്ടിയെന്നും നാസ ചൂണ്ടിക്കാട്ടി. 

New Update
dfbgnhmjmhgfdfgh8

വാഷിങ്ടൻ∙ ഇക്കഴിഞ്ഞ ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഭൂമിയിൽ അനുഭവപ്പെട്ടത് റെക്കോർഡ് ചൂട്. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയും നാഷനൽ ഓഷാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.

ജൂൺ – ഓഗസ്റ്റ് കാലയളവിൽ ഉത്തരാർധ ഗോളത്തിൽ ചൂടേറിയ വേനൽക്കാലവും ദക്ഷിണാർധ ഗോളത്തിൽ ചൂട് കൂടിയ ശൈത്യകാലവും ആയിരുന്നു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മുൻ വേനൽക്കാലങ്ങളേക്കാൾ 0.23 ഡിഗ്രി സെൽഷ്യസ് ചൂട് കൂടുതലായിരുന്നെന്നു നാസ വ്യക്തമാക്കി. ഓഗസ്റ്റിലെ താപനില പതിവുള്ളതിനേക്കാൾ 1.2 ഡിഗ്രി സെൽഷ്യസ് ഉയരുകയും ചെയ്തു.

ആഗോള താപതരംഗം ശക്തമാകുന്നെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണു പുതിയ കണക്ക് പുറത്തുവന്നത്. കാനഡ, ഹവായ് എന്നിവിടങ്ങളിലെ കാട്ടുതീ തെക്കേ അമേരിക്ക, ജപ്പാൻ, യൂറോപ്പ്, യുഎസ് പ്രദേശങ്ങളിലെ ചൂട് കൂട്ടാൻ കാരണമായി. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലാണ് കാലാവസ്ഥാ വ്യതിയാനത്തിനും ലോകമാകെ ചൂട് ഉയരുന്നതിനും മുഖ്യകാരണമെന്നാണു കണ്ടെത്തൽ. സമുദ്രങ്ങളിലെ താപതരംഗങ്ങളും എൽനിനോ പ്രതിഭാസവും ഈ വർഷത്തെ ചൂടു കൂട്ടിയെന്നും നാസ ചൂണ്ടിക്കാട്ടി. 

earth-had-the-hottest-summer
Advertisment