‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ..

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്.

author-image
മൂവി ഡസ്ക്
New Update
dfghjkljhgfdghjkl;

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘ഒറ്റ’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘എൻ കാതൽ നദിയേ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത് വൈരമുത്തുവാണ്. എം.ജയചന്ദ്രന്‍ ഈണം പകർന്ന ഗാനം ശങ്കർ മഹാദേവനും ശ്രേയ ഘോഷാലും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. റഫീഖ് അഹമ്മദും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. 

Advertisment

ആസിഫ് അലി നായകനായെത്തിയ ചിത്രമാണ് ‘ഒറ്റ’. അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ പറയുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും ചേർന്നൊരുക്കിയ ‘ഒറ്റ’ എസ്.ഹരിഹരൻ ആണ് നിർമിച്ചത്. കിരൺ പ്രഭാകറിന്റേതാണ് കഥ. 

en-kaadal-nadiye-song-from-the-movie-otta
Advertisment