വാഗമണ്ണിൽ നിർമ്മിച്ച കാന്റിലിവർ മാതൃകയിലുള്ള ചില്ലുപാലത്തിൽ കയറാനുള്ള ഫീസ് കുറച്ചു

കാന്റിലിവർ മാതൃകയിലുള്ള, രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണിത്. 120 അടി നീളത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്

New Update
sdfghjkjsdfghjkrghjkrghj

കോട്ടയം: വാഗമണ്ണിൽ നിർമ്മിച്ച കാന്റിലിവർ മാതൃകയിലുള്ള ചില്ലുപാലത്തിൽ കയറാനുള്ള ഫീസ് കുറച്ചു. 500 രൂപയായിരുന്ന പ്രവേശനഫീസ് 250 രൂപയാക്കി കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്.

Advertisment

കാന്റിലിവർ മാതൃകയിലുള്ള, രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണിത്. 120 അടി നീളത്തിൽ ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. ബുധനാഴ്ചയാണ് ചില്ലു പാലവും സാഹസിക വിനോദ പാർക്കും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 

വാഗമണിലെ ചില്ലുപാലം ഇതിനകം തന്നെ വലിയ ആകർഷണമായി മാറിയിരിക്കുകയാണ്.  ഉദ്ഘാടനവേളയിലും, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും നിരവധിപേർ ചില്ലുപാലത്തിന്റെ പ്രവേശനഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

entrance-fee-of-vagamon-glass-bridge
Advertisment