/sathyam/media/media_files/CJ14QE81PhUDdJ7Fk3li.jpg)
കോർക്ക്, അയർലൻഡ് എന്നിവിടങ്ങളിൽ നിരൂപക പ്രശംസ നേടിയ മലയാളം ചിത്രം 'ഫാമിലി' അതിന്റെ ഐറിഷ് പ്രീമിയറിനായി ഒരുങ്ങുന്നു. 68-ാമത് കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ റോട്ടർഡാം ചലച്ചിത്രമേളയിൽ ആയിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.
ഡോൺ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന ഒന്നാണ്. സിനിമയിലെ വിനയ് ഫോർട്ടിന്റെ വേറിട്ട പ്രകടനത്തിനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിലായി ആകെ പതിനൊന്ന് മേളകളിൽ ഫാമിലി പ്രദർശിപ്പിച്ചിരുന്നു. അതിന്റെ പന്ത്രണ്ടാമത് മേളയായി കോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയത് സാമൂഹ്യപരമായും സാംസ്കാരികപരമായും വ്യത്യസ്തമായ ഒരു ആസ്വാദക വൃന്ദത്തെ എങ്ങനെ ഈ സിനിമ ആകർഷിക്കുന്നു എന്നതിനുള്ള തെളിവായി കരുതാം.
ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്ന് എഴുതിയ "ഫാമിലി" ഡാർക്ക് കോമഡിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും പ്രേക്ഷകരെ പിടിച്ചു കുലുക്കുന്നതുമായ ഒരു സിനിമാവിഷ്കാരമാണ്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം, ഒരു സമ്പന്ന കുടുംബത്തിനുള്ളിലെ സങ്കീർണ്ണവും എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കാത്തതുമായ "പവർ ഡൈനാമിക്സി"ലേക്ക് കടന്നുചെല്ലുകയും അതിനെ തുറന്നുകാട്ടുകയും ചെയ്യുന്നു.