ഇത്തരത്തില്‍ മുതിര്‍ന്ന ഒരു വ്യക്തി ദിവസത്തില്‍ തന്നെ ഇത്ര സമയം വ്യായാമത്തിന് ചിലവിടേണ്ടതുണ്ട്. ഈ വ്യായാമം തന്നെ നടത്തം ആണെങ്കില്‍ ദിവസത്തില്‍ ഒരാള്‍ 10,000 അടി നടക്കണം എന്നാണ് പറയാറ്. ഹൃദയാരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമരീതിയാണ് നടത്തം. ഹൃദ്രോഗങ്ങളകറ്റാനും ഹൃദ്രോഗങ്ങള്‍ മൂലമുള്ള അകാലമരണത്തെ പ്രതിരോധിക്കാനുമെല്ലാം നടത്തം സഹായിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും അതിലൂടെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നടത്തം സഹായകമാണ്. കലോറി എരിച്ചുകളയുന്നതിനെല്ലാം നടത്തം അത്രമാത്രം സഹായിക്കും.
എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനും പതിവായ നടത്തം സഹായിക്കുന്നു. പ്രത്യേകിച്ച് അരയ്ക്ക് താഴെയുള്ള ഭാഗങ്ങളില്‍. സാമാന്യം വേഗതയില്‍ നടക്കുന്നവരാണെങ്കില്‍ ഇത്രയും വ്യായാമം തന്നെ അവര്‍ക്ക് ഫിറ്റ്നസ് ഉറപ്പിക്കാൻ.ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും നടത്തം വളരെ പോസിറ്റീവായി സ്വാധീനിക്കും. സ്ട്രെസ് അകറ്റാനും മനസിന് സന്തോഷം നല്‍കാനും ഉന്മേഷം പകരാനുമെല്ലാം പതിവായ നടത്തം നല്ലതാണ്.
രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും നടക്കുന്നത് സഹായിക്കും. ഇന്ന് മിക്കവരും അലസതയോടെ ദീര്‍ഘനേരം ഒരേ ഇരിപ്പോ കിടപ്പോ തുടരുന്നത് സാധാരണമാണ്. ഇങ്ങനെ ചെയ്യുന്നത് രക്തയോട്ടം കുറയ്ക്കുകയും അത് ആരോഗ്യത്തെ പലവിധത്തില്‍ ബാധിക്കുകയും ചെയ്യും. ബിപി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതിനുമെല്ലാം നടക്കുന്നത് സഹായിക്കും. ഇതിലൂടെ ഹൃദയസംബന്ധമായ ഭീഷണികള്‍ കുറയ്ക്കുന്നതിനും സാധിക്കുന്നു.