Advertisment

' മിസ്റ്റർ ഹാക്കർ' ചിത്രത്തിലെ ​ഗാനം റിലീസായി

നിത്യ മാമൻ, വിവേകാനന്ദൻ എന്നിവർ ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ഹരി മേനോൻ്റെ വരികൾക്ക് റോഷൻ ജോസഫ്‌ ആണ് സംഗീതം ഒരുക്കുന്നത്.

author-image
മൂവി ഡസ്ക്
Sep 16, 2023 06:09 IST
kgfdszxcfvghjkl;['8

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കർ എന്ന ചിത്രത്തിലെ ​ഗാനം റിലീസായി. നിത്യ മാമൻ, വിവേകാനന്ദൻ എന്നിവർ ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. ഹരി മേനോൻ്റെ വരികൾക്ക് റോഷൻ ജോസഫ്‌ ആണ് സംഗീതം ഒരുക്കുന്നത്.

ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്‌മാൻ, എം.എ. നിഷാദ്, മാണി സി കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ:അഷറഫ് ഗുരുക്കൾ,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

#mister-hacker-new-song-released
Advertisment