Advertisment

തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വിഡിയോ പങ്കുവച്ച് നടി ഹണി റോസ്

‘‘ഓ, ആ പുഞ്ചിരി’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വിഡിയോ വേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.

author-image
മൂവി ഡസ്ക്
Nov 13, 2023 16:21 IST
New Update
adefrgthjkhgfdghjkhgfdghj

തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വിഡിയോ പങ്കുവച്ച് നടി ഹണി റോസ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ പകർത്തിയ വിഡിയോയാണിത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വിഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാൻഡ് ഷേക്ക് ചെയ്ത േശഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

Advertisment

‘‘ഓ, ആ പുഞ്ചിരി’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വിഡിയോ വേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്.

ഓരോ ഉദ്ഘാടനത്തിനും വ്യത്യസ്ത ലുക്കിൽ എത്തുന്ന ഹണിയുടെ ഗെറ്റപ്പുകൾ ആരാധകരുടെ ഇടയിൽ ശ്രദ്ധനേടാറുണ്ട്. ഉദ്ഘാടനത്തിന് പോകുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണെന്ന് ഹണി റോസ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. 

‘റേച്ചല്‍’ ആണ് ഹണിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ഇറച്ചിവെട്ടുകാരിയായാണ് ഹണി ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. മോൺസ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണ് റേച്ചൽ. 

#honey-rose-share-funny-video
Advertisment