ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് ഒഴിവ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
എക്സിക്യുട്ടീവ്
ജനറൽ സർവീസ് {GS(X)/Hydro Cadre}-40, എയർ ട്രാഫിക് കൺട്രോളർ-8, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-18, പൈലറ്റ്-20, ലോജിസ്റ്റിക്സ്-20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ലോജിസ്റ്റിക്സ് വിഭാഗത്തിലേക്ക് ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബി.ഇ./ബി.ടെക്./എം.ബി.എ./എം.സി.എ./എം.എസ്‌സി. (ഐ.ടി.) അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്‌സി./ബി.കോം./ബി.എസ്‌സി.(ഐ.ടി.) യും ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/മെറ്റീരിയൽ മാനേജ്‌മെന്റ് എന്നിവയിലൊന്നിൽ പി.ജി. ഡിപ്ലോമയും. പ്രായം: 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (ജനറൽ സർവീസിനും ലോജിസ്റ്റിക്സിനും 2005 ജനുവരി ഒന്ന്) ജനിച്ചവർ.
ടെക്നിക്കൽ
എൻജിനിയറിങ് ബ്രാഞ്ച്-30, ഇലക്‌ട്രിക്കൽ ബ്രാഞ്ച്-50, നേവൽ കൺസ്ട്രക്റ്റർ-20 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ബി.ടെക്. പ്രായം: 1999 ജൂലായ് രണ്ടിനും 2005 ജനുവരി ഒന്നിനുമിടയിൽ ജനിച്ചവർ. (യോഗ്യത, വിഷയങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.)
എജുക്കേഷൻ
ഒഴിവ്-18. യോഗ്യത: ബി.എസ്‌സി. ഫിസിക്സും എം.എസ്‌സി. മാത്‌സ്/ഓപ്പറേഷണൽ റിസർച്ചും. അല്ലെങ്കിൽ, ബി.എസ്‌സി. മാത്‌സും എം.എസ്‌സി. ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്സും. അല്ലെങ്കിൽ, എം.എസ്‌സി. കെമിസ്ട്രിയും ബി.എസ്‌സി. ഫിസിക്സും. അല്ലെങ്കിൽ, മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള എം.ടെക്. (തെർമൽ/പ്രൊഡക്‌ഷൻ എൻജിനിയറിങ്/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജിനിയറിങ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/വി.എൽ.എസ്.ഐ./പവർ സിസ്റ്റം എൻജിനിയറിങ്). ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.ടെക്. യോഗ്യതകൾ 60 ശതമാനം മാർക്കോടെയായിരിക്കണം. പ്രായം: 1999 ജൂലായ് രണ്ടിനും 2003 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർ.