ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിന് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍. ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും ഇവ സഹായിക്കും. മാതളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പിന് പുറമേ കാത്സ്യം, വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ മാതളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയണിന് പുറമേ പ്രോട്ടീനും മറ്റ് വിറ്റാമിനുകളും അടങ്ങിയതാണ് മുട്ട.
സിട്രിസ് പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാന്‍ സഹായിക്കും. ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഈന്തപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.