Advertisment

പാർവതി ജയറാം പങ്കുവച്ചൊരു മനോഹര ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറൽ

ഇപ്പോൾ കണ്ടാല്‍ നവദമ്പതികളെപ്പോലെ തോന്നുമെന്നാണ് കമന്റുകൾ. ആ പഴയ ജയറാമിനെയും പാർവതിയെയും വീണ്ടും കണ്ടു എന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.

author-image
മൂവി ഡസ്ക്
Nov 13, 2023 16:26 IST
New Update
lkjuytrerdtfyguiop

പാർവതി ജയറാം പങ്കുവച്ചൊരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകർ‍ ഏറ്റെടുക്കുന്നത്. മകൻ കാളിദാസന്റെ വിവാഹനിശ്ചയത്തിനെടുത്ത ചിത്രങ്ങളിലൊന്നാണിത്. ഫോട്ടോയിലെ ഇരുവരുടെയും ലുക്ക് ആണ് ആരാധകരുടെ ഇടയിലെ ചർച്ച. ഇപ്പോൾ കണ്ടാല്‍ നവദമ്പതികളെപ്പോലെ തോന്നുമെന്നാണ് കമന്റുകൾ. ആ പഴയ ജയറാമിനെയും പാർവതിയെയും വീണ്ടും കണ്ടു എന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.

Advertisment

ഇവർ നായകനും നായികയുമായും ഇനിയും സിനിമ വരണമെന്നും രണ്ടുപേരുടെയും പ്രായം പുറകോട്ടാണെന്നും കമന്റുകളുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. 1992ലാണ് ഇരുവരും വിവാഹിതരായത്. അശ്വതി പി. കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാർവതിയായി മാറിയത്. നാളേറെ കഴിഞ്ഞിട്ടും പാർവതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്.

ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പുതിയ കരുക്കൾ, സ്വാഗതം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലൂടെ ഈ താരജോഡി മലയാളികളുടെ ഹൃദയം കവർന്നു.പാർവതിയും ജയറാമും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഇന്നും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. 

വിവാഹ ശേഷം പാർവതി സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിലെ സാന്നിധ്യമായി മാറിയിട്ടുണ്ട് പാർവതി. മകൻ കാളിദാസന്റെ വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള മറ്റ് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പാർവതി പങ്കുവച്ചിട്ടുണ്ട്.

#jayaram-and-parvathy-latest-photo
Advertisment