Advertisment

തലമുടിയുടെ സംരക്ഷണത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം..

പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി വളരാൻ പോഷക​ങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്.

New Update
fghjgfdghjkgfhjk

 പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടി വളരാൻ പോഷക​ങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. ചീര ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന അയേണും ബയോട്ടിനും തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ചീര ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഇവയെല്ലാം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കും. 

നെല്ലിക്ക ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.വെള്ളരിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയ ഇവയും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കറ്റാർവാഴ ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയ കറ്റാർവാഴയും ജ്യൂസും തലമുടി വളരാന്‍ സഹായിക്കും. 

#juices-for-hair-growth
Advertisment