Advertisment

'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വേള്‍ഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി

ഇന്ത്യന്‍ സിനിമാ ലോകത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും 'ശേഷം മൈക്കില്‍ ഫാത്തിമ'.

author-image
മൂവി ഡസ്ക്
Sep 15, 2023 17:17 IST
okjuhygtfrdewsedrtfyguikop

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ'യുടെ വേള്‍ഡ് വൈഡ് വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമാ ലോകത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാന്‍ കേരളത്തിലും തമിഴ്നാട്ടിലും വിതരണം ചെയ്ത ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും 'ശേഷം മൈക്കില്‍ ഫാത്തിമ'. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു.

മലയാള സിനിമയെ ആഗോളവ്യാപകമായി ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ ഗോകുലം മൂവീസിന്റെ തുടക്കമാണ് ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രമെന്നും വരും നാളുകളിലില്‍ അന്യഭാഷാ ചിത്രങ്ങളും മികച്ച മലയാള ചിത്രങ്ങളും ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം മൂവീസ് എന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇന്ത്യയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും, വിദേശരാജ്യങ്ങളിലും ഗോകുലം മൂവീസിന്റെ ശൃംഖല വരും നാളുകളില്‍ വ്യാപിക്കുമെന്നും ഗോകുലം മൂവിസിന് പ്രേക്ഷകര്‍ നല്‍കുന്ന പിന്തുണയാണ് ഈ വളര്‍ച്ചക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഫുട്ബാള്‍ കമന്റേറ്ററായി കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ശേഷം മൈക്കില്‍ ഫാത്തിമ ഒക്ടോബര്‍ ആദ്യ വാരത്തില്‍ തിയേറ്ററുകളിലേക്കെത്തും.കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.

#sesham-mikeil-fathima-movie #kalyani priyadarshan
Advertisment