കണ്ണൂർ ∙ ദീപാവലി തിരക്ക് കുറയ്ക്കാൻ താംബരത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ്. 10, 17, 24 തീയതികളിൽ ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.20നു മംഗളൂരുവിൽ എത്തുന്ന തരത്തിലും തിരികെ 11, 18, 25 തീയതികളിൽ മംഗളൂരുവിൽ നിന്നു രാവിലെ 10നു പുറപ്പെട്ട് പിറ്റേന്നു ഉച്ചയ്ക്ക് 1.15ന് താംബരത്ത് എത്തുന്ന തരത്തിലുമാണു സർവീസുകൾ. കോട്ടയം, തിരുവനന്തപുരം സെൻട്രൽ വഴിയാണു സർവീസ്. സ്പെഷൽ ഫെയർ എക്സ്പ്രസ് ആയതിനാൽ ടിക്കറ്റ് നിരക്ക് കൂടുതലായിരിക്കും.
കഴിഞ്ഞദിവസം നാഗർകോവിലിനും മംഗളൂരുവിനും ഇടയിൽ 11, 18, 25 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസ് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. 9നു പോർബന്തറിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി പ്രതിവാര എക്സ്പ്രസിലും (20910) 12നു കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന പോർബന്തർ (20909) പ്രതിവാര എക്സ്പ്രസിലും രണ്ട് സ്ലീപ്പർ കോച്ചുകൾ കൂട്ടിയിട്ടുണ്ട്.