Advertisment

കരുവന്നൂർ ബാങ്കിലെ 300കോടി തട്ടിപ്പിൽ കോടികൾ ഒഴുകിയ വഴി തേടി ഇ.ഡി. മുൻ മന്ത്രി എ.സി മൊയ്തീന് ഇന്ന് നിർണായകം. വരുമാനം, നിക്ഷേപം, സ്വത്തുക്കൾ എന്നിവയുടെ രേഖകൾ ഹാജരാക്കും. പൊരുത്തക്കേടുണ്ടെങ്കിൽ കുരുക്ക് മുറുക്കും. കരുവന്നൂരിന് പുറമെ 10 സംഘങ്ങളിലും വമ്പൻ തട്ടിപ്പ്.

തട്ടിയെടുത്ത കോടികൾ ഒഴുകിയ വഴികൾ തേടുകയാണ് ഇ.ഡി. കരുവന്നൂരിന് പുറമേ 10 സഹകരണ ബാങ്കുകൾ കൂടി ഇ.ഡി അന്വേഷണ പരിധിയിലാണിപ്പോൾ. അവിടെയെല്ലാം വമ്പൻ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.

New Update
IUYTDFTGYUHJK

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ ചുരുളഴിക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇ.ഡി. തട്ടിയെടുത്ത കോടികൾ ഒഴുകിയ വഴികൾ തേടുകയാണ് ഇ.ഡി. കരുവന്നൂരിന് പുറമേ 10 സഹകരണ ബാങ്കുകൾ കൂടി ഇ.ഡി അന്വേഷണ പരിധിയിലാണിപ്പോൾ. അവിടെയെല്ലാം വമ്പൻ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. കരുവന്നൂർ കേസിൽ മുൻമന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്തീൻ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാവും. വരുമാനം, നിക്ഷേപം, സ്വത്തുക്കൾ എന്നിവയുടെ രേഖകൾ ഹാജരാക്കാനാണ് മൊയ്തീന് ഇ.ഡി നൽകിയിട്ടുള്ള നിർദ്ദേശം. ഹാജരാക്കുന്ന രേഖകളിൽ പൊരുത്തക്കേടുണ്ടെങ്കിൽ കുരുക്ക് മുറുക്കും. അതിനിടെ, തൃശൂരിൽ പത്തിടത്തെ ഇ.ഡി റെയ്ഡിൽ പിടിച്ചെടുക്കുന്ന വിവരങ്ങൾ നിർണായകമായിരിക്കും. തിങ്കളാഴ്ചയാണ് പത്തിടത്ത് ഇ.ഡി റെയ്ഡ് നടത്തിയത്.

Advertisment



കരുവന്നൂർ തട്ടിപ്പിനു പിന്നിലെ എല്ലാവരെയും കണ്ടെത്താൻ വായ്പ ലഭിച്ചവർ, ഇടനിലക്കാർ, ബിനാമികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകളുൾപ്പെടെ ഇ.ഡി വിശദമായി പരിശോധിക്കുന്നു.

ബാങ്കിൽ നിന്ന് 300 കോടി രൂപയോളം രൂപ തട്ടിയെടുത്തെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. ബാങ്ക് ഭരണസമിതിയിലെ ഉന്നതർ ഉൾപ്പെടെ അറിഞ്ഞ് നടത്തിയ തട്ടിപ്പിലൂടെ കൈമറിഞ്ഞ പണം ആർക്കൊക്കെ ലഭിച്ചെന്ന് കണ്ടെത്തും.  തൃശൂർ കോലഴി സ്വദേശി പി. സതീഷ്‌കുമാറാണ് തട്ടിപ്പുകേസിലെ മുഖ്യപ്രതി. 150 കോടി രൂപയോളം വ്യാജപ്പേരുകളിൽ വായ്പയായി ഇയാൾ തട്ടിയെടുത്തു. ഈ തുക എവിടേയ്ക്ക് പോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇ.ഡിക്ക് ലഭിച്ച മൊഴികൾ. ഇയാളുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കെ.എ. ജിജോർ നൽകിയ മൊഴിയിൽ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരുടെ പേരുകളും പരാമർശങ്ങളുമുണ്ട്. വായ്പയായി ബാങ്കിൽ നിന്ന് തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും രാഷ്ട്രീയ ബിനാമികൾക്ക് നൽകിയെന്നാണ് സൂചന.

നേതാക്കൾക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകൾക്ക് മറയാക്കിയതായാണ് ഇ.ഡിയുടെ സംശയം. തട്ടിപ്പ് നടത്തിയ സതീഷ്‌കുമാർ, ബിനാമികളെന്ന് സംശയിക്കുന്ന നേതാക്കൾ എന്നിവരുടെ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബിനാമികൾ വഴി പണം കൈപ്പറ്റിയത് ആരൊക്കെയാണ്, ബിനാമികൾ പണം വിനിയോഗിച്ചത് എന്തിന് വേണ്ടിയാണ്, ഇടനിലക്കാർക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങൾ എന്തൊക്കെയാണ്, തട്ടിപ്പ് തുക കൈമാറിയ രീതികൾ ഏതൊക്കെ, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നൽകിയതാര് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.

 

തട്ടിയെടുത്ത കോടികൾ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. സഹകരണ, ഷെഡ്യൂൾഡ്, സ്വകാര്യ ബാങ്കുകളിൽ തട്ടിപ്പ് തുക നിക്ഷേപിച്ചു. കെട്ടിടങ്ങൾ, സ്ഥലങ്ങൾ തുടങ്ങിയവ വാങ്ങാൻ വിനിയോഗിച്ചു. കള്ളപ്പണ, വഹാല ഇടപാടുകൾക്ക് തുക വിനിയോഗിച്ചു. പണമിടപാടുകളുടെ രേഖകൾ പലതും നശിപ്പിക്കപ്പെട്ടു.പണമിടപാടുകൾ പ്രാദേശിക നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ്. വായ്പ ലഭിച്ചവർ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളുണ്ടെന്നും ഇ.ഡി കണ്ടെത്തി.

karuvannur-co-operative-bank-fund
Advertisment